പൂഞ്ഞാര്‍ ജയം, നിയമസഭയില്‍ തീ പാറും…
പൂഞ്ഞാര്‍ നിയോചകമണ്ഡലത്തില്‍ നടത്തിയ മിക്ക സര്‍വ്വേകളും പി.സി ജോര്‍ജ്ജിന് അനുകൂല തരംഗമെന്നോ അല്ലങ്കില്‍ പി.സി ക്ക് വിജയ സാധ്യതാ എന്ന ഫലമാണ് പുറത്ത് വരുന്നത്. 140 നിയോചകമണ്ഡലത്തിലെയും കണക്കുകള്‍ പറയുമ്പോള്‍ മുന്നണികള്‍ക്കൊപ്പം മറ്റുള്ളവര്‍ 1 എന്ന ഗണത്തില്‍ പൂഞ്ഞാര്‍ നില നില്‍ക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇത്രയും പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും മുന്നണികളെ വിറപ്പിച്ച് പൂഞ്ഞാറില്‍ പി.സി തരംഗമായി മാറുന്നത് അദ്ദേഹത്തിന് അവിടെയുള്ള ജനപിന്തുണ തന്നെയാണ്.
ഇപ്രാവശ്യം ജയിച്ച് വന്നാല്‍ കക്ഷിനേതാവായിട്ട് കൂടിയാണ് പി.സി ജോര്‍ജ് നിയമസഭയിലെത്തുക. ഇത് പി.സിക്ക് ഇപ്പോഴുള്ളതിനേക്കാള്‍ പ്രസഗംങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിന് അവസരമുണ്ടാക്കും. നിയമസഭയില്‍ മുന്‍ നിരയില്‍ സ്ഥാനം ലഭിക്കുകയും ചെയ്യും. നിയമസഭാ സമ്മേളനങ്ങളില്‍ ജോര്‍ജിന്റെ പ്രസംഗം കേള്‍ക്കാന്‍ ഭരണ പ്രതിപക്ഷങ്ങള്‍ കാതോര്‍ക്കാറുണ്ട്. പൂഞ്ഞാറിനുമപ്പുറം കേരള സമൂഹത്തെ സംബന്ധിക്കുന്ന ഒത്തിരിയേറെ വിഷയങ്ങളില്‍ ജോര്‍ജിന്റെ ഇടപെടല്‍ സമൂഹത്തിന് ഗുണം ചെയ്തിട്ടുണ്ട്. ഒരു തൂക്ക് മന്ത്രി സഭക്ക് സാധ്യത വന്നാല്‍ മറ്റേതൊരു എം.എല്‍.എ യെക്കാള്‍ പി.സി താരമാകുകയും ചെയ്യും. ഇതെല്ലാം ചിലപ്പോള്‍ പൂഞ്ഞാറില്‍ പി.സി. ക്ക് വിജയത്തിലേക്കുള്ള ചവിട്ട് പടിയായി മാറിയിട്ടുണ്ടാകാം.
ഈരാറ്റുപേട്ടയിലൊഴികെ 9 പഞ്ചായത്തിലും മണ്ഡലത്തിലുടനീളം തന്റെ വ്യക്തി പ്രഭാവം തന്നെയാണ് പി.സി. യെ പിന്തുണക്കുന്നത്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് പി.സി.ക്ക് അനുകൂലമായി നിലപാടറിയിക്കുന്നത്. ഇതെല്ലം സൂചിപ്പിക്കുന്നത് പി.സി പറയുന്നതുപോലെ 35000 ഭൂരിപക്ഷത്തിലേക്ക് കൊണ്ടെത്തിക്കുമെന്നതാണ്. ചെന്നിറങ്ങുന്നവിടെയെല്ലാം പേരെടുത്ത് വിളിച്ചും സെല്‍ഫിക്ക് പോസ് ചെയ്തും പ്രചരണം ആഘോഷമാക്കിയാണ് കടന്ന് പോകുന്നത്. ശബരിമല വിഷയം പരസ്യ ചര്‍ച്ചയില്‍ ഇല്ലെങ്കിലും ആചാര സംരക്ഷണത്തില്‍ പി.സി എടുത്ത നിലപാട് തിരഞ്ഞെടുപ്പില്‍ പി.സി ക്ക് ഗുണം ചെയ്യും.
ശബരിമല മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി ആചാര ലംഘനം നടന്ന സമയത്ത് തന്നെയും കൂടെയുള്ളവരെയും സംരക്ഷിച്ച പി.സി. ജോര്‍ജിനെ പിന്തുണക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇതെല്ലാം ജോര്‍ജിനെ സഹായിക്കും സ്വന്തം നാടായ ഈരാറ്റുപേട്ടയില്‍ കൂകി വിളിച്ചും പര്യടനം തടഞ്ഞും പ്രചരണം നിര്‍ത്തിവെക്കേണ്ടിവന്നതും പി,സി ജോര്‍ജിനെ കാര്യമായി ബാധിച്ചിട്ടില്ല. കാത്തിരുന്ന് കാണാം പി.സി യുടെ അടുത്ത നീക്കങ്ങള്‍.
https://www.facebook.com/100007691809028/videos/2937073156559049/
വീഡിയോ കാണാം