കണ്ണൂരില്‍ വ്യാപക ആക്രമണം

കണ്ണൂര്‍ : പാനൂരിലെ പെരിങ്ങത്തൂരില്‍ വ്യാപക ആക്രമണം. നിരവധി കടകള്‍ക്ക് നേരെ ആക്രമണമുണ്ടായി. അതുപോലെ സിപിഐഎം ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി ഓഫിസുകള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തു എന്ന് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹം പെരിങ്ങത്തൂരില്‍ പൊതുദര്‍ശനത്തിനായി വച്ചിരുന്നു. ഇതിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹം പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ആക്രമണമുണ്ടാകുന്നത്. സംഭവത്തില്‍ എത്രത്തോളം നഷ്ടമുണ്ടായി എന്നത് വ്യക്തമല്ല.
മേഖലയിലേക്ക് കണ്ണൂരില്‍ നിന്ന് കൂടുതല്‍ പൊലീസ് സംഘം എത്തുന്നുണ്ട്. നേരത്തെ തന്നെ പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു.