കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലിനോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. 40 കിലോമീറ്റര്‍ വരെ വേ?ഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇടിമിന്നല്‍ തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം മിന്നല്‍ അപകടകാരികള്‍ ആണ്. മനുഷ്യ ജീവനും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം സൃഷ്ടിച്ചേക്കാം.
ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ആലപ്പുഴയിലെ നിരവധി പാടങ്ങളിലെ നെല്ല് വെള്ളത്തില്‍ മുങ്ങി. വിളവെടുത്ത നെല്ലും വെള്ളത്തില്‍ മുങ്ങി. കൊയ്ത്ത് യന്ത്രത്തിന്റെ അഭാവത്തില്‍ കര്‍ഷകര്‍ കൈ കൊയ്ത്തില്‍ വിളവെടുത്ത നെല്ലാണ് മഴയെ തുടര്‍ന്ന് വെള്ളത്തിലായത്. കൊയ്ത്ത് യന്ത്രം എത്താത്തതാണ് വിളവെടുപ്പ് വൈകിപ്പിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു.