കൊറോണ വ്യാപനം രൂക്ഷം ; കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍
ഞായറാഴ്ച്ചകളില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. അവശ്യസ്ഥാപനങ്ങളും ആരോഗ്യ സ്ഥാപനങ്ങളും ഒഴികെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ പാടില്ല. അവശ്യസ്ഥാപനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. 5 പേരില്‍ കൂടുതല്‍ പേര്‍ ഒത്തുചേരാന്‍ പാടില്ല.
ബീച്ച് പാര്‍ക്ക് തുടങ്ങിയ പൊതുസ്ഥലങ്ങള്‍ തുറക്കില്ല. പൊതുഗതാഗതം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. മേല്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ 2005 ലെ ദുരന്തനിവാരണത്തിന്റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും, ഇന്ത്യന്‍ പീനല്‍ കോഡിന്റെ 188 വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങള്‍ പ്രകാരവും നിയമനടപടികള്‍ക്ക് വിധേയമാക്കേണ്ടിവരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ആരോഗ്യമേഘലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.



