കേരളത്തില്‍ നാളെ മുതല്‍ നൈറ്റ് കര്‍ഫ്യൂ
കൊറോണ വ്യാപനം രൂക്ഷമായ അവസരത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. രാത്രി ഒമ്പത് മണിമുതല്‍ രാവിലെ അഞ്ചു വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താനും തീരുമാനമായി. അതേസമയം പകല്‍ സമയത്ത് പൊതുഗതാഗതത്തിന് വിലക്കൊന്നും ഏര്‍പ്പെടുത്തില്ലെന്നാണ് തീരുമാനം. സ്വകാര്യ ട്യൂഷന്‍ ക്ലാസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താം. തീയറ്ററുകളുടേയും മാളുകളുടേയും പ്രവര്‍ത്തന സമയം കുറയ്ക്കാനും ധാരണയായി. കടകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കാനുള്ള തീരുമാനവും ചീഫ് സെക്രട്ടറിയുടെ നേത്യത്വത്തില്‍ പുരോഗമിക്കുന്ന യോഗത്തിലുണ്ടാകാനാണ് സാധ്യത.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ഇത്തവണയും ആഘോഷങ്ങളിലാതെ നടത്തും. ചടങ്ങുകള്‍ മാത്രമായി പൂരം ഒതുങ്ങും. പൊതുജനങ്ങള്‍ക്ക് പൂരത്തിലേക്ക് പ്രവശനമുണ്ടാകില്ല. ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. പൂരം നടത്താന്‍ മാനദണ്ഡങ്ങള്‍ കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാഹചര്യം ഏറെ മാറിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയര്‍ന്നതും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നതും ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്.








