സംസ്ഥാനത്ത് മാരകശേഷിയുള്ള വൈറസ് വകഭേദം കണ്ടത്തി

കേരളത്തില്‍ മാരകശേഷിയുള്ള വൈറസ് വകഭേദം കണ്ടത്തി . കൊറേണ വൈറസിന്റെ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്ക വകഭേദങ്ങളാണ് കണ്ടെത്തിയത്. വൈറസിന്റെ യു.കെ വകഭേദം കൂടുതല്‍ വടക്കന്‍ ജില്ലകളിലാണ് . ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ധക്കാനാണ് സാധ്യത. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍, സ്വകാര്യവിദ്യാലയങ്ങളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും.

അതേസമയം ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സംസ്ഥാനത്ത് വ്യാപിച്ചു കഴിഞ്ഞിരുന്നു. കോവിഡ് രോഗബാധിതരില്‍ 40 ശതമാനം അതിതീവ്ര രോഗവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിവേഗം പടരുന്ന ബ്രിട്ടീഷ് വകഭേദവും മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം കൂടുതലായി കണ്ടെത്തിയത് വടക്കന്‍ ജില്ലകളിലാണ്. 40 ശതമാനം പേരില്‍ കണ്ടെത്തിയ അതിതീവ്ര വ്യാപനശേഷിയുള്ള വൈറസില്‍ 30 ശതമാനം യുകെ വകഭേദവും ഏഴു ശതമാനം പേരില്‍ ഇരട്ട വ്യതിയാനം സംഭവിച്ച വകഭേദവും രണ്ടു ശതമാനം പേരില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദവുമാണ് കണ്ടെത്തിയിരിക്കുന്നത്. ഏപ്രില്‍ ആദ്യവാരത്തില്‍ വ്യാപിച്ച വൈറസിന്റെ സാന്നിധ്യം ഇപ്പോള്‍ ശക്തിപ്പെട്ടിട്ടുണ്ടാകാം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.