എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ റദ്ദാക്കി ; പ്ലസ് ടുവിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടത്തും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ നടത്തും. മൂല്യനിര്‍ണയത്തിനു പോകുന്ന അധ്യാപകരെ വാക്‌സിനേറ്റ് ചെയ്യും.പിഎസ് സി അഡൈ്വസ് ഓണ്‍ലൈനായി നല്‍കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ക്ളാസ്സുകള്‍ തുടരും.

ജൂണ്‍ ഒന്ന് മുതല്‍ ഹയര്‍ സെക്കന്‍ഡറിയുടെ മൂല്യനിര്‍ണയമാണ് ആരംഭിക്കുക. എസ്എസ്എല്‍സിയുടെ ജൂണ്‍ ഏഴ് മുതല്‍. ജൂണ്‍ ഒന്ന് മുതല്‍ 19 വരെയാണ് പ്ലസ് വണ്‍ പ്ലസ് ടൂ പരീക്ഷകളുടെ മൂല്യനിര്‍ണയം. എസ്എസ്എല്‍സിയുടേത് ജൂണ്‍ ഏഴ് മുതല്‍ 25 വരെ. മൂല്യനിര്‍ണയത്തിന് പോകുന്ന എല്ലാ അധ്യാപകര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്നതാണ്. മൂല്യനിര്‍ണയത്തിന് രണ്ട് ഡോസ് വാക്‌സിനേഷന്‍ നല്‍കാന്‍ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും തമ്മില്‍ ധാരണയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.