സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ 3ന് എത്തും
കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ മൂന്നിനെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം . അതിന് മുമ്പ് തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജൂണ്‍ ഒന്ന് ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് വ്യാപകമായി മഴയുണ്ടാകുമെന്നും കാലവസ്ഥ കേന്ദ്രം അറിയിപ്പ് നല്‍കുന്നു. പക്ഷെ ടൗട്ടെ ചുഴിലക്കാറ്റ് വന്ന സാഹചര്യത്തില്‍ നേരത്തെ എത്തുമെന്നായിരുന്നു നിഗമനം. അതിന് പിന്നീട് മൂന്ന് മുതല്‍ നാല് ദിവസത്തേക്ക് മാറ്റം വരുകയും ചെയ്തിട്ടുണ്ട്. ടൗട്ടെ യാസ് ചുഴലിക്കാറ്റുകള്‍ കാരണം കേരളത്തില്‍ ശക്തമായ മഴയാണ് കഴിഞ്ഞ വാരങ്ങളില്‍ പെയ്തത്.