നിമിഷ നേരം കൊണ്ട് കാറിനെ വിഴുങ്ങി കുഴി ; വൈറല്‍ വീഡിയോ
മുംബൈ ഗാഡ്‌കോപറിലാണ് പാര്‍ക്ക് ചെയ്തിടത്ത് നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ അപ്രത്യക്ഷമായത്. കാര്‍ പൂര്‍ണമായും ഗര്‍ത്തത്തിലേക്ക് ആഴ്ന്നിറങ്ങി പോകുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഡോ കിരണ്‍ ദോശിയുടെ കാറാണ് വെള്ളക്കെട്ടില്‍ മുങ്ങി പോയത്. മുംബൈയിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ വാഹന പാര്‍ക്കിംഗ് സ്ഥലത്ത് രൂപപ്പെട്ട കുഴിയിലേക്ക് തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തലകുത്തനെ ആഴ്ന്നിറങ്ങുകയായിരുന്നു. മുപ്പത് അടിയോളം താഴ്ച്ചയുള്ളതാണ് കുഴി. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
തങ്ങള്‍ക്ക് വല്ലതും ചെയ്യാന്‍ കഴിയും മുമ്പേ വാഹനം മുങ്ങി പോവുന്നത് നോക്കി നില്‍ക്കാനെ സാധിച്ചുള്ളു എന്ന് ഉടമ കിരണ്‍ ദോശി പറഞ്ഞു. കിണര്‍ മൂടിയശേഷം അതിനു മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിച്ചാണ് പാര്‍ക്കിങ് ഏരിയ സജ്ജീകരിച്ചിരുന്നത്. കനത്ത മഴയില്‍ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നതാണ് കാര്‍ താഴ്ന്നു പോയത്. അതേസമയം സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകളൊന്നുമില്ല.
View this post on Instagram