കുടിയന്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത സംസ്ഥാനത്ത് മദ്യ വില്‍പന നാളെ മുതല്‍ ; ആപ്പ് ഒഴിവാക്കി
മദ്യപന്മാര്‍ക്ക് സന്തോഷ വാര്‍ത്ത സംസ്ഥാനത്ത് നാളെ മുതല്‍ ബാറും ബിവറേജ് എന്നിവ തുറക്കും. ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയാകും മദ്യ വില്‍പന. ബെവ്കോ ഔട്ട്ലെറ്റുകളില്‍ നേരിട്ടെത്തി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പ് വരുത്തണമെന്നാണ് നിര്‍ദ്ദേശം. ഇവ പാലിക്കുന്നതിനായി പൊലീസ് സാന്നിധ്യം ഉറപ്പാക്കും. ബാറുകള്‍ തുറക്കുമെങ്കിലും ഇരുന്ന് കഴിക്കാന്‍ അനുമതിയില്ല. ബെവ്കോ നിരക്കിലായിരിക്കും ബാറുകളില്‍ മദ്യം വില്‍ക്കുക. മദ്യശാലകള്‍ അണുവിമുക്തമാക്കാനും ബെവ്‌കോ നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് മദ്യവില്‍പന ഏത് തരത്തില്‍ വേണമെന്ന് തീരുമാനിക്കാന്‍ എക്സൈസ് മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ബെവ്ക്യൂ ആപ്പിന്റെ അധികൃതരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ബെവ്ക്യൂ സജ്ജമാകുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ഇതിന് സമയം എടുക്കുമെന്നും നേരത്തെ തന്നെ ആപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ആപ്പ് വഴിയുള്ള വിതരണം തത്ക്കാലം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്. സാമൂഹിക അകലം അടക്കമുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിന് കര്‍ശന പൊലീസ് വിന്യാസവും ഉണ്ടായിരിക്കും. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ മാത്രമാകും മദ്യവില്‍പന.








