കണ്ണൂരില്‍ ഒന്‍പത് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കണ്ണൂര്‍ ചാലാട് കുഴിക്കുന്നില്‍ ഒന്‍പത് വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. രാജേഷിന്റെ മകള്‍ ഒന്‍പതുവയസുകാരി അവന്തികയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ സ്വന്തം അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണു എന്ന് പൊലീസ് പറഞ്ഞു. രാജേഷിന്റെ പരാതിയില്‍ അമ്മ വാഹിദയ്ക്ക് എതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.

സംഭവത്തില്‍ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയാണ് സംഭവം നടന്നത്. വീടിനകത്ത് കുട്ടി കുഴഞ്ഞുവീണു കിടക്കുകയായിരുന്നു. അച്ഛന്‍ വന്നതിന് ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. നേരത്തെ വിദേശത്തുണ്ടായിരുന്ന കുടുംബം ലോക്ക് ഡൗണിന് മുന്‍പാണ് നാട്ടിലെത്തിയത്. അതേസമയം വാഹിദ മാനസിക പ്രശ്‌നങ്ങള്‍ ഉള്ള വ്യക്തിയാണ് എന്നും പോലീസ് പറയുന്നു.