പത്ത് പുതിയ ഇലക്ട്രിക്ക് കാറുകള്‍ വിപണിയിലിറക്കാന്‍ തയ്യാറായി ടാറ്റ

ഇലക്ട്രിക്ക് കാര്‍ മേഖലയില്‍ കുതിച്ചു ചാട്ടത്തിനു ഒരുങ്ങി ടാറ്റ. ടാറ്റാ മോട്ടോഴ്സിന്റെ പത്ത് പുതിയ ഇലക്ട്രിക്ക് കാറുകള്‍ കൂടി വിപണിയില്‍ ഇറക്കുമെന്നു . കമ്പനി ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍. വരും വര്‍ഷങ്ങളില്‍ ഇല്കട്രിക്ക് വാഹന നിര്‍മ്മാണം വര്‍ധിപ്പിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ‘വിപണിയിലെ പുതിയ മാറ്റങ്ങള്‍ക്ക് അനുസൃതമായി ഉപഭോക്താക്കളില്‍ സ്വാധീനം ചെലുത്തുകയാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം കമ്പനിയുടെ ഇല്കട്രിക്ക് വാഹന നിര്‍മ്മാണം രണ്ട് ശതമാനം വര്‍ധിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ നിര്‍മ്മാണം വര്‍ധിപ്പിക്കുകയാണ് ടാറ്റയുടെ ലക്ഷ്യം. 2025ഓടെ പത്ത് പുതിയ ഇലക്ട്രിക്ക് കാറുകള്‍ കൂടിയിറക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം ചാര്‍ജിങ്ങ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നിക്ഷേപം നടത്തും’- എന്‍.ചന്ദ്രശേഖരന്‍ പറഞ്ഞു.

രാജ്യത്ത് ഇലക്ട്രിക്ക് കാറുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാ?ഗമായി നികുതിയിലടക്കം വലിയ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മലിനീകരണം കുറക്കുന്നതിന്റെ ഭാ?ഗമായായിരുന്നു സര്‍ക്കാരിന്റെ ഇളവുകള്‍. പിന്നാലെ രാജ്യത്ത് ഇല്കട്രിക്ക് വാഹന നിര്‍മ്മാണവും വര്‍ധിച്ചു. 2020-ല്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ തകര്‍ച്ച നേരിടുമെന്നാണ് മിക്കവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഈ ധാരണകളെ മാറ്റിമറിച്ചുകൊണ്ട് ഏകദേശം 30 ലക്ഷം പുതിയ ഇലക്ട്രിക് കാറുകളാണ് ലോക വ്യാപകമായി കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. അതേസമയം 2021ല്‍ മൂന്നാംവട്ടവും ടാറ്റ മോട്ടോഴ്സ് വില വര്‍ധിപ്പിക്കലിനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കമ്പനിയുടെ പാസഞ്ചര്‍ കാറുകളുടെ വില വര്‍ധിപ്പിക്കാനാണ് കമ്പനി തയാറെടുക്കുന്നത്.