മമ്മൂട്ടി നേരിട്ടെത്തി ; ഒളിംപിക് മെഡല്‍ സ്വീകരിച്ചപ്പോള്‍ ഇങ്ങനെ കൈ വിറച്ചിട്ടില്ല എന്ന് ശ്രീജേഷ്

ഒളിംപിക്സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് ഒളിമ്പക്‌സ് താരം പി ആര്‍ ശ്രീജേഷ്. 2020 ടോക്യോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ മലയാളി ഹോക്കി താരം പി.ആര്‍ ശ്രീജേഷിനെ വീട്ടിലെത്തിയാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ എന്നിവര്‍ക്കൊപ്പമായിരുന്നു ഒളിംപ്യന്‍ ശ്രീജേഷിന്റെ വീട്ടിലേക്ക് മമ്മൂട്ടി എത്തിയത്. പിആര്‍ ശ്രീജേഷിന് സര്‍ക്കാര്‍ പാരിതോഷികമായി രണ്ട് കോടി രൂപ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്. ഈ മാസം അഞ്ചിനാണ് പിആര്‍ ശ്രീജേഷ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലം ലഭിച്ചത്. ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറാണ് ശ്രീജേഷ്.

അതേസമയം ശ്രീജേഷിന് അഭിനന്ദനവുമായി നടന്‍ മോഹന്‍ലാലും രംഗത് വന്നു. ഫോണില്‍ വിളിച്ചായിരുന്നു താരം അഭിനന്ദനമറിയിച്ചത്. താന്‍ ഹൈദരാബാദിലാണെന്നും നേരില്‍ കാണാമെന്നും മോഹന്‍ലാല്‍, ശ്രീജേഷിനോട് പറഞ്ഞു. എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയത്. നാട്ടില്‍ എത്തിയപ്പോള്‍ താന്‍ അറിഞ്ഞുവെന്നും കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചിരുന്നില്ലെന്നും’ മോഹന്‍ലാല്‍ പറഞ്ഞു.