തിരുവനന്തപുരത്ത് മദ്യലഹരിയില്‍ യുവാവ് സുഹൃത്തുക്കളെ അടിച്ചു കൊന്നു
തിരുവനന്തുപുരം മാറനല്ലൂരില്‍ ആണ് മദ്യലഹരിയില്‍ യുവാവ് സുഹൃത്തുക്കളെ അടിച്ചു കൊന്നത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസില്‍ കീഴടങ്ങി. മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്. മാറനല്ലൂരിന് സമീപം മൂലക്കോളം സ്വദേശികളായ സന്തോഷും സജീഷുമാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. സംഭവത്തിന് ശേഷം പ്രതിയായ അരുണ്‍രാജ് മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും സാഹചര്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളാണ്.പ്ലംബിങ് തൊഴിലാളിയാണ് പ്രതി അരുണ്‍രാജ്.കൊല്ലപ്പെട്ട സന്തോഷിനും സജീഷിനും പ്രതിയായ അരുണ്‍രാജിനും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.









