കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
കൊച്ചിയില്‍ ഒരു കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി. മയക്കു മരുന്ന് കടത്തിയ അഞ്ചംഗ സംഗത്തിനെയും പിടികൂടി . കസ്റ്റംസ് പ്രിവന്റീവ്, എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് സംഘം അറസ്റ്റിലായത്. ഇന്നലെ വൈകിട്ടോടെയാണ് കാക്കനാട്ടെ സ്വാകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്ന് ഒരു കിലോയോളം എം.ഡി.എ.എയുമായി സംഘം പിടിയിലാകുന്നത്. കോഴിക്കോട് സ്വദേശി ശ്രീമോന്‍ ആണ് സംഘത്തിന്റെ തലവന്‍.
ഫാവാസ്, ഫാവാസിന്റെ ഭാര്യ ഷബ്‌ന, കാസര്‍കോട്ട് സ്വദേശി അജ്മല്‍, അഫസല്‍ എന്നിവരടക്കമുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു കിലോഗ്രാം എം.ഡി.എം.എ കൊണ്ട് വന്ന് വിവിധ ജില്ലകളില്‍ ഇവര്‍ വിതരണം ചെയ്തിരുന്നു. ഇവര്‍ കൊണ്ടു വന്ന മൂന്ന് നായ്ക്കളെയും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളത്തു വിവിധ സ്ഥലങ്ങളില്‍ ഫ്‌ലാറ്റുകള്‍ വാടകയ്ക്ക് എടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെയും കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ചതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്.