കേരളത്തില്‍ ആറു ജില്ലകളില്‍ വരും ദിവസങ്ങളില്‍ കൊടും ചൂട്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരണ്ട കാലാവസ്ഥ തുടരാന്‍ സാധ്യത. ആറു ജില്ലകളില്‍ വരും ദിവസങ്ങളില്‍ കൊടും ചൂട് ആയിരിക്കും എന്നും പ്രവചനം ഉണ്ട്. കൊല്ലം ,ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ചൂട് കൂടുക. മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. അടുത്ത മൂന്ന് ദിവസങ്ങളില്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ച ചില ഇടങ്ങളില്‍ മഴ ലഭിക്കുവാന്‍ സാദ്യതയുണ്ട്. ഇത്തവണ സാധാരണ നിലയിലുള്ള വേനല്‍ മഴ ലഭിക്കും. ഫെബ്രുവരി ആദ്യ വാരം മുതല്‍ തന്നെ കനത്ത ചൂടാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തും രേഖപ്പെടുത്തിയിരുന്നത്.






