കൊച്ചിയില്‍ നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചിയില്‍ നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷെറിന്‍ സെലിന്‍ മാത്യു എന്ന 27 കാരിയാണ് മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ രാവിലെ 10.30 ഓടെയാണ് ഷെറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ഷെറിന്‍ വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. വീഡിയോ കാളില്‍ ആരെയോ വിളിച്ച ശേഷമാണു സെലിന്‍ ആത്മഹത്യ ചെയ്തത്. അയാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്തു എത്തുന്നത്. പങ്കാളിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സെലിന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നും സെലിന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് പാലാരിവട്ടം പോലീസ് അറിയിച്ചു.