പാര്‍ട്ടിക്കാരെ തഴഞ്ഞു ബിജെപി നേതാവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിയമനം ; എതിര്‍പ്പുമായി സി പി എം

പാര്‍ട്ടിക്കാരെ തഴഞ്ഞു ഇടുക്കിയില്‍ ബിജെപി നേതാവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിമയനം. ബിജെപി ജില്ലാ നേതാവ് പികെ വിനോജ്കുമാറിനാണ് നിമയനം നല്‍കിയത്. ദേവികുളം സബ് കോടതിയില്‍ അഡിഷണല്‍ പ്രോസിക്യൂട്ടര്‍, അഡിഷണല്‍ ?ഗവണ്‍മെന്റ് പ്ലീഡര്‍ പദവിയിലാണ് ഇദ്ദേഹത്തിന് നിയമനം നല്‍കിയത്. ലോ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് നിമയനം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്. പാര്‍ട്ടി അനുഭാവികളായ ധാരാളം മുതിര്‍ന്ന അഭിഭാക്ഷകര്‍ ഉള്ളപ്പോള്‍ ആണ് ബിജെപി നേതാവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിയമനം നല്‍കിയിരിക്കുന്നത്. നിയമനത്തിന് പിന്നാലെ സിപിഐഎമ്മിന്റെ അഭിഭാഷക സംഘടനയില്‍ നിന്ന് ഉള്‍പ്പടെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ നിമയനം റദ്ദാക്കാനും ശ്രമം നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒബിസി മോര്‍ച്ചയുടെ ജില്ലാ ഭാരവാഹിയും ബി ജെ പി ജില്ലാ കമ്മറ്റിയംഗവുമാണ് വിനോജ് കുമാര്‍.