വ്യക്തമായ കാരണങ്ങളില്ലാതെ ആരെയും പുറത്താക്കാനാകില്ല ; തീരുമാനം കോടതി വിധിക്കു ശേഷം : AMMA
വ്യക്തമായ കാരണങ്ങളില്ലാതെ ആരെയും പുറത്താക്കാനാകില്ല എന്ന് താരസംഘടനയായ ‘അമ്മ. ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തതിനെ കുറിച്ചാണ് ‘അമ്മ വിശദീകരണം നടത്തിയത്. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നില്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ‘അമ്മ’ ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ0ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു.
വിജയ് ബാബു വിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അ0ഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല. ദിലീപിനെ പുറത്താക്കാന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു. ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാതായി എന്ന് ഇടവേള ബാബു പറഞ്ഞു. സിനിമയ്ക്ക് മുഴുവനായി പരാതി പരിഹാര സെല്‍ എന്ന നിലയിലാകും ഇനി പ്രവര്‍ത്തിക്കുക. കേരള ഫിലിം ചേംബറിന്റെ കീഴിലാകും ഈ പരാതി പരിഹാര സെല്‍ പ്രവ4ത്തിക്കുക എന്നു0 ഇടവേള ബാബു പറഞ്ഞു. ‘അമ്മ’ തൊഴില്‍ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷ0 ബൈലോയില്‍ ഭേദഗതി വരുത്തി. പുതിയ നടപടികള്‍ ഈ ഭേദഗതി പ്രകാരമാണെന്നും ഇടവേള ബാബു വിശദീകരിച്ചു.
അതേസമയം നടന്‍ ഷമ്മി തിലകനെതിരേ നടപടിയെടുക്കാന്‍ അമ്മ ജനറല്‍ ബോഡി യോഗം എക്‌സിക്യൂട്ടിവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും പ്രസിഡന്റ് മോഹന്‍ലാല്‍, ഇടവേള ബാബു, സിദ്ധിഖ് തുടങ്ങിയവര്‍ പറഞ്ഞു. ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് അമ്മ. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഷമ്മി നടത്തുന്ന പ്രതികരണങ്ങളില്‍ അമ്മയുടെ അംഗങ്ങള്‍ക്ക് വലിയ അതൃപ്തിയാണുള്ളതെന്ന് നടന്‍ സിദ്ധിഖ് പറഞ്ഞു. അമ്മ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന പ്രതികരണങ്ങളാണ് അദ്ദേഹം നടത്തുന്നത്. ഷമ്മിയെ പുറത്താക്കണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സ്വീകരിക്കരുതുമെന്നുമെല്ലാമുള്ള ചര്‍ച്ചകള്‍ വന്നു. ഭൂരിപക്ഷം ഷമ്മി തിലകനെ പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഷമ്മിക്കെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. ഇതേതുടര്‍ന്ന് ഷമ്മിയോട് അമ്മ എക്സിക്യൂട്ടീവ് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സിദ്ധിഖ് പറഞ്ഞു.