വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവം ; ജയരാജന് 3 ആഴ്ച യാത്രാവിലക്ക് ; കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ച
വിമാനത്തിലെ അച്ചടക്ക ലംഘനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇപി ജയരാജന് 3 ആഴ്ചയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് 2 ആഴ്ചയും യാത്രവിലക്ക് ഏര്‍പ്പെടുത്തി. ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് ഇ.പി. ജയരാജന് വിലക്ക്. എന്നാല്‍ യാത്രാ വിലക്കിനേക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലന്ന് ഇ.പി. ജയരാജന്‍ പ്രതികരിച്ചു.
മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീനും നവീന്‍ കുമാറിനും രണ്ട് ആഴ്ചത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി.വിലക്ക് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചുവെന്ന് ഫര്‍സീന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തല്‍ വന്നതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വലിയ വിവാദമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍കുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോള്‍ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. ജയരാജനെ ന്യായീകരിക്കുന്ന സമീപനമാണ് സര്‍ക്കാരും സ്വീകരിച്ചത്.