‘സ്വതന്ത്ര ഗീതിക’ ദേശഭക്തി ഗാനം ശ്രദ്ധേയമാകുന്നു
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ ഭരത ക്ഷേത്ര നൃത്ത സംഗീത കലാകേന്ദ്രം പുറത്തിറക്കിയ ‘സ്വതന്ത്ര ഗീതിക’ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. ഭാരത ക്ഷേത്രയുടെ ബാനറില്‍ രേണുക ജയന്‍ ഭാരത ക്ഷേത്ര നിര്‍മ്മിച്ച സംഗീത ആല്‍ബം സംവിധാന മേല്‍നോട്ടം നിര്‍വഹിച്ചിരിക്കുന്നത് സിനിമ സംവിധായകനായ ബി എന്‍ ഷജീര്‍ ഷാ ആണ്. ആല്‍ബത്തിന്റെ കണ്‌സപ്റ്റും നൃത്ത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രമുഖ നൃത്താധ്യാപകനായ ജയന്‍ ഭാരത ക്ഷേത്രയാണ്. രഞ്ജിത്ത് മാവേലിക്കരയുടെ വരികള്‍ക്ക് അനില്‍ ബാലകൃഷ്ണന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
പൂജപ്പുര മോഹന്‍ കുമാര്‍ , അനില്‍ ബാലകൃഷ്ണന്‍, ലതിക കെ സി , മേരി സോണിയ , മേഖ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഭാരത ക്ഷേത്രയുടെ കലാകേന്ദ്രത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ഗാനത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചിരിക്കുന്നത്. ക്യാമറ വിശ്വനാഥ്, എഡിറ്റിങ് മിഥുന്‍. പ്രോജക്റ്റ് കോഡിനേറ്റര്‍ കവിതാ തുളസി.സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഭാരതമാതാവിന് ഭരത ക്ഷേത്രയുടെ പിറന്നാള്‍ സമ്മാനമാണ് ഈ സംഗീത ആല്‍ബം എന്ന് ജയന്‍ ഭാരത ക്ഷേത്ര പറയുന്നു. ഭരത ക്ഷേത്രയുടെ യൂ ട്യൂബ് ചാനലില്‍ ഗാനം ലഭ്യമാണ്.