ഷോക്കിങ് ; കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ യൂറിയ കലര്‍ത്തിയ പാല്‍ പിടികൂടി
കേരളത്തില്‍ വിതരണത്തിന് എത്തിച്ച മായം കലര്‍ന്ന പാല്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ പിടികൂടി. മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് പാല്‍ പിടിച്ചെടുത്തത്. 12750 ലിറ്റര്‍ പാലാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നാണ് പാല്‍ കൊണ്ടു വന്നത്. പ്രാഥമിക പരിശോധനയില്‍ പാലില്‍ യൂറിയ കലര്‍ത്തിയതായി കണ്ടെത്തുകയായിരുന്നു.
കൊഴുപ്പിതര പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ധിപ്പിക്കനാണ് പാലില്‍ മായം ചേര്‍ത്തത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്. തുടര്‍ നടപടിക്കായി പാല്‍ ടാങ്കര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.പ്രാഥമിക പരിശോധനയില്‍ പാലില്‍ യൂറിയ കലര്‍ത്തിയതായി കണ്ടെത്തി. കൊഴുപ്പിതര പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാനാണ് യൂറിയ കലര്‍ത്തുന്നത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്.