ഹോട്ടലിലെ തര്‍ക്കം ; കൊച്ചിയില്‍ യുവാവിനെ അടിച്ചു കൊന്നു

കൊച്ചിയെ ഞെട്ടിച്ചു നഗരത്തില്‍ വീണ്ടും കൊലപാതകം. നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപം യുവാവിനെ അടിച്ചു കൊലപ്പെടുത്തി. പാലക്കാട് സ്വദേശി അജയകുമാര്‍ (25 ) ആണ് മരിച്ചത്. താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തര്‍ക്കത്തിലാണ് യുവാവിന് അടിയേറ്റത്. സംഭവത്തില്‍ പാലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അജയ് കുമാറിന്റെ ഹോട്ടല്‍ മുറിയിലേക്കത്തിയ സുരേഷ് കുമാര്‍ സംസാരിക്കുന്നതിനിടെ തലയ്ക്ക് അടിക്കുകയായിരുന്നു.

അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ മരിച്ചു വീണു. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. അജയ് കുമാറിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.