ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഭൃത്യന്‍ പിണറായി എന്ന് കെ സുധാകരന്‍
പിണറായി വിജയന്‍ ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഭൃത്യനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇത്രയും കൂറുള്ള മറ്റൊരു സേവകനെ ഇന്ത്യയിലെ ആര്‍എസ്എസ് നേതൃത്വത്തിന് ഇന്നുവരെ കിട്ടിയിട്ടുണ്ടാകില്ലെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാറപ്രത്തെ പഴയ മൂന്നാംകിട ഗുണ്ടയുടെ നിലവാരത്തില്‍ നിന്ന് തരിമ്പ് പോലും ഉയരാന്‍ കഴിയാത്ത പിണറായി വിജയനെ ഓര്‍ത്ത് കേരളം സഹതപിക്കുകയാണ്. ലാവ്ലിന്‍ കേസ് ഓരോ തവണയും വാര്‍ത്തകളില്‍ നിറയുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ പുലഭ്യം പറഞ്ഞ്, അമിത് ഷായെ പ്രീതിപ്പെടുത്തുന്ന മുഖ്യമന്ത്രി മലയാളികള്‍ക്കൊരു ദയനീയ കാഴ്ചയാണ് എന്നും സുധാകരന്‍ പറയുന്നു.
ഇത്രയും കൂറുള്ള മറ്റൊരു സേവകനെ ഇന്ത്യയിലെ ആര്‍എസ്എസ് നേതൃത്വത്തിന് ഇന്നുവരെ കിട്ടിയിട്ടുണ്ടാകില്ല. ഈ നാട്ടിലെ സാധാരണക്കാരോട് സംവദിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി രാഹുല്‍ ഗാന്ധി എന്ന ജനനായകന്‍ നടന്നു നീങ്ങുകയാണ്. അതില്‍ വിറളി പൂണ്ട ബിജെപി ദേശീയ നേതൃത്വം, തങ്ങളുടെ ഏറ്റവും വിശ്വസ്ത ഭൃത്യനെ കളത്തിലിറക്കിയാണ് രാഹുലിനെ പുലഭ്യം പറയുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ മറുപടി പറയാന്‍ മാത്രമുള്ള പ്രാധാന്യമൊന്നും പിണറായി വിജയനില്ലെന്നും സുധാകരന്‍ പരിഹസിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
പാറപ്രത്തെ പഴയ മൂന്നാംകിട ഗുണ്ടയുടെ നിലവാരത്തില്‍ നിന്ന് തരിമ്പ് പോലും ഉയരാന്‍ കഴിയാത്ത പിണറായി വിജയനെ ഓര്‍ത്ത് കേരളം സഹതപിക്കുന്നു. ലാവ്ലിന്‍ കേസ് ഓരോ തവണയും വാര്‍ത്തകളില്‍ നിറയുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ പുലഭ്യം പറഞ്ഞ്, അമിത് ഷായെ പ്രീതിപ്പെടുത്തുന്ന മുഖ്യമന്ത്രി, മലയാളികള്‍ക്കൊരു ദയനീയ കാഴ്ചയാണ്. ഇത്രയും കൂറുള്ള മറ്റൊരു സേവകനെ ഇന്ത്യയിലെ RSS നേതൃത്വത്തിന് ഇന്നുവരെ കിട്ടിയിട്ടുണ്ടാകില്ല! വെറുതെയൊന്ന് ഭീഷണിപ്പെടുത്തിയാല്‍ ഉത്തരേന്ത്യ മുതല്‍ കന്യാകുമാരി വരെ നിര്‍ത്താതെ ഓടുന്ന, ഒരു കേസ് ഡയറി ഉയര്‍ത്തി കാണിച്ചാല്‍ സമനില തെറ്റിയ പോലെ RSS ന്റെ ശത്രുക്കള്‍ക്കെതിരെ എന്തും വിളിച്ചു കൂവുന്ന മറ്റൊരു അടിമ രാഷ്ട്രീയക്കാരന്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
ഈ നാട്ടിലെ സാധാരണക്കാരോട് സംവദിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി രാഹുല്‍ ഗാന്ധി എന്ന ജനനായകന്‍ നടന്നു നീങ്ങുകയാണ്. അതില്‍ വിറളി പൂണ്ട ബിജെപി ദേശീയ നേതൃത്വം, തങ്ങളുടെ ഏറ്റവും വിശ്വസ്ഥ ഭൃത്യനെ കളത്തിലിറക്കിയാണ് രാഹുലിനെ പുലഭ്യം പറയുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ മറുപടി പറയാന്‍ മാത്രമുള്ള പ്രാധാന്യമൊന്നും താങ്കള്‍ക്കില്ല പിണറായി വിജയന്‍. നെഹ്റു കുടുംബത്തിലെ ഒരാളുടെയെങ്കിലും പേര് ഉച്ഛരിക്കാനുള്ള യോഗ്യത പോലും താങ്കളെപ്പോലൊരു ക്രിമിനല്‍ നേതാവിനില്ല. സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ക്ക് മീതെ, രാഹുലിനെ ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്ന ജനങ്ങളാണ് താങ്കള്‍ക്കുള്ള മറുപടി.








