ടെന്നീസ് ലോകത്തിനോട് വിട പറഞ്ഞു ഇതിഹാസ താരം സാനിയ മിര്‍സ ; മടക്കം തോല്‍വിയോടെ

ഇന്ത്യന്‍ വനിതാ ടെന്നീസിന്റെ ഇതിഹാസ താരം സാനിയ മിര്‍സ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു. നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന താരം ദുബായില്‍ ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം റൗണ്ടില്‍ തന്നെ തോറ്റപ്പോള്‍ ആണ് കരിയര്‍ അവസാനമായത്. അമേരിക്കന്‍ താരം മാഡിസണ്‍ കെയ്‌സിനൊപ്പം കളിച്ച സാനിയ റഷ്യന്‍ സഖ്യത്തോടാണ് പരാജയപ്പെട്ടത്. ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 4-6, 0-6 എന്ന സ്‌കോറിനാണ് സാനിയ സഖ്യം തോറ്റ് പുറത്തായത്.

36ാം വയസില്‍ ല്‍ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ആറ് ഗ്രാന്റ് സ്ലാം കിരീടങ്ങളാണ് സാനിയ നേടിയിട്ടുള്ളത്. സ്വിസ് ഇതിഹാസതാരം മാര്‍ട്ടിന ഹിഞ്ചിസിനൊപ്പം കളിച്ച് മൂന്ന് തവണ വനിതാ ഡബിള്‍സ് ഗ്രാന്റ്സ്ലാമുകള്‍ സാനിയ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് മിക്‌സഡ് ഡബിള്‍സ് കിരീടനേട്ടങ്ങളില്‍ ഇന്ത്യന്‍ താരം മഹേഷ് ഭൂപതിയാണ് സാനിയക്കൊപ്പം ഉണ്ടായിരുന്നത്. 2009ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും 2012ല്‍ ഫ്രഞ്ച് ഓപ്പണുമാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. ഇന്ത്യന്‍ ടെന്നിസിനെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തി കാണിക്കുന്നതില്‍ സാനിയ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. മതപരമായ ഏറെ ആക്രമണങ്ങളും താരത്തിന് എതിരെ ആ കാലത്തു ഉണ്ടായിരുന്നു. അതിനെല്ലാം കോര്‍ട്ടിലെ വിജയിലൂടെയാണ് സാനിയ മറുപടി നല്‍കിയത്.