തിരുവനന്തപുരത്ത് മതരഹിതരുടെ മഹാസമ്മേളനം
സെക്കുലര്‍ ഫെസ്റ്റ് 2023 എന്ന പേരില്‍ മതരഹിതരുടെയും മതേതര ജീവിതം നയിക്കുന്നവരുടെയും കൂട്ടായ്മ, മെയ് 7ന് ഞായറാഴ്ച രാവിലെ 09 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തിരുവനന്തപുരത്ത് വേളി വിനോദസഞ്ചാര കേന്ദ്രത്തില്‍ (വേളി യൂത്ത് ഹോസ്റ്റല്‍) നടക്കും.
മതേതരത്വം പ്രചരിപ്പിക്കുന്ന വിവിധ മതേതര സംഘടനാ പ്രതിനിധികള്‍, സ്വതന്ത്ര ചിന്തകരായ നാടക പ്രവര്‍ത്തകര്‍, സിനിമാ പ്രവര്‍ത്തകര്‍, ചരിത്രകാരന്മാര്, കവികള്‍, കലാ- സാഹിത്യ, സാംസ്ക്കാരിക, ചിത്രകലാ പ്രവര്‍ത്തകര്‍, സംഗീത പ്രവര്‍ത്തകര്‍, തുടങ്ങി വിവിധ മേഖലയുള്ളവര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. 1976 ലെ ഇന്ത്യന്‍ ഭരണഘടനയുടെ നാല്പത്തിരണ്ടാം ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ രാജ്യം ഒരു മതേതര രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചു. ഭരണഘടനയുടെ ആമുഖം ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്നു.
ഇന്ത്യ മതത്തെയും ഭരണകൂടത്തെയും ഭാഗികമായി വേര്‍തിരിക്കുന്നു. ഭരണകൂടത്തില്‍ മതം നിര്‍ദ്ദേശങ്ങള്‍ നല്‍കാനും പാടില്ല. മത ഉത്സവങ്ങള്‍, മത ആഘോഷങ്ങള്‍, മത ചടങ്ങുകള്‍, മത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി നടത്തി മത രാഷ്ട്രത്തിലേക്ക് പോകുന്ന സമൂഹത്തില്‍ മതേതരത്വം കാക്കേണ്ടത് ഒരോ വ്യക്തിയുടേയും കടമയാണ്.
മതേതര ഉത്സവങ്ങള്‍ സംഘടിപ്പിച്ച് മതേതരത്വം ശക്തിപ്പെടുത്തുകയും ജാതി, മത സമൂഹങ്ങളെ മാറ്റി ആധുനിക ജനാധിപത്യ മതേതര സാമൂഹ്യ സൃഷ്ടിയുമാണ് ഫെസ്റ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്.നാസ്തിക് നേഷന്‍ ആണ് മതേതര സംഗമത്തിന്റെ സംഘാടകര്‍.