ലോക കരാട്ടെ ചാമ്പ്യന്മാര്ക് സ്വീകരണം നല്കി
ജപ്പാനിലെ ടോക്കിയോയില്‍ നടന്ന പതിനാറാമത് ലോക ഷോട്ടോകാന്‍ കരാട്ടെ ഫെഡറേഷന് ലോക ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈനെ പ്രതിനിധീകരിച്ചു ചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ബഹ്റൈന്‍ ഡോജോ ട്രൈനറും, കൊല്ലം പ്രവാസി അസോസിയേഷന് സെക്രട്ടറിയും ആയ അനോജ് മാസ്റ്റര്‍ക്കും വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഗണേഷ് അനോജ്, ആദിത്യ സനില്‍ എന്നിവര്‍ക്കും കൊല്ലം പ്രവാസി അസോസിയേഷന് ഭാരവാഹികള്‍ എയര്‍ പോര്‍ട്ടില്‍ സ്വീകരണം നല്കി. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ട്രെഷറര്‍ രാജ് കൃഷ്ണന് വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍, അസ്സി. ട്രെഷറര്‍ ബിനു കുണ്ടറ എന്നിവര്‍ സന്നിഹിതരായിരുന്നു.