ഡാളസ് കേരള അസോസിയേഷന് വളണ്ടിയര്‍മാരെ ആദരിച്ചു
പി പി ചെറിയാന്
ഗാര്‍ലാന്‍ഡ്: ഡാളസ് കേരള അസോസിയേഷന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശക്തരായ വടംവലി ടീമുകളെ ഉള്‍പ്പെടുത്തി നടത്തിയ ആവേശകരമായ വടംവലി മത്സരത്തിലും അതോടൊപ്പം തന്നെ ചരിത്രത്തിലാദ്യമായി രണ്ടായിരത്തിലധികം ആളുകള്‍ക്ക് ഓണാഘോഷ പരിപാടികളുടെ ഭാഗമായി കേരളതനിമയില്‍ തികച്ചും സൗജന്യമായി ഇലയിട്ട്ഓണസദ്യ ഒരുക്കുന്നതിനും കഠിനാദ്ധ്വാനം ചെയ്ത ദശക്കണക്കിന് വളണ്ടിയര്‍മാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ആദരവ് നല്കി.
ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 6 മണിക്ക് ഡാലസ് കേരള അസോസിയേഷന് ഓഫീസില്‍ സംഘടിപ്പിച്ച അഭിനന്ദന യോഗത്തില്‍ പ്രസിഡണ്ട് പ്രദീപ് നാഗനൂലില്‍ അധ്യക്ഷത വഹിച്ചു. പരിപാടികളുടെ വിജയത്തിനുവേണ്ടി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും പ്രസിഡന്റ് നന്ദി പറഞ്ഞു .തുടര്‍ന്നു വിവിധ ഗായകര്‍ അതി മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു യോഗത്തില്‍ വിനോദ് ജോര്‍ജ് സ്വാഗതവും സെക്രട്ടറി മന്‍ജിത് കൈനിക്കര നന്ദിയും പറഞ്ഞു തുടര്‍ന്നു എല്ലാവര്ക്കും ഡിന്നറും ക്രമീകരിച്ചിരുന്നു.