മേല്‍വിലാസം കണ്ടെത്താന്‍ DIGIPIN സംവിധാനവുമായി തപാല്‍വകുപ്പ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പുകള്‍ക്ക് ഇത് സഹായകരം
പോസ്റ്റുമാന്‍മാര്‍ക്ക് കത്തുകള്‍ കൃത്യസ്ഥലത്ത് എത്തിക്കാന്‍ ഇനി പിന്‍കോഡുകളും വേണ്ട, നാട്ടുകാരോട് വഴി ചോദിച്ച് അലയുകയും വേണ്ട. പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാരും തപാല്‍വകുപ്പും. വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്തുന്നതിന് ഡിജിപിന്‍ എന്ന ഓണ്‍ലൈന്‍ സംവിധാനമാണ് കൊണ്ടുവന്നിരിക്കുന്നത്. പത്തക്കമുള്ളതാണ് ഡിജിപിന്‍. ഐഐടി ഹൈദരാബാ?ദ്, എന്‍ആര്‍എസ് സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
മേല്‍വിലാസവും വിലാസത്തിന്റെ ഉടമയെയും ഡിജിപിന്‍ വഴി കൃത്യമായി കണ്ടെത്താനാകും എന്നതാണ് ഇതിന്റെ സവിശേഷത. ഇതിന് വേണ്ടി പ്രത്യേക വെബ്‌സൈറ്റ് തയാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് ഉപയോ?ഗിച്ച് നമ്മുടെ സ്ഥലം കൃത്യമായി കണ്ടെത്താന്‍ കഴിയും. ഇതിലൂടെ കത്തുകളും മറ്റ് പോസ്റ്റുകളും വേ?ഗത്തില്‍ നമ്മുടെ കയ്യില്‍ എത്തിപ്പെടും. ഇതുകൂടാതെ ആംബുലന്‍സ് സംവിധാനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോ?ഗിക്കാനും സാധിക്കും.
ഓണ്‍ലൈന്‍ ആപ്പുകളിലും സൈറ്റുകളിലും ഷോപ്പിം?ഗ് നടത്തുന്നവര്‍ക്കെല്ലാം ഈ വെബ്‌സൈറ്റ് ഏറെ പ്രയോജനകരമാണ്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് സാധനങ്ങള്‍ പെട്ടെന്ന് ഡെലിവറി ചെയ്യാനും ഇതിലൂടെ സാധിക്കും. ഡിജിപിന്‍ ലഭിക്കാന്‍ dac.indaipost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക.