സ്‌ക്രാപ്പ് ബോക്‌സ്: ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കം

തൊടുപുഴ: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘സ്‌ക്രാപ്പ് ബോക്‌സ്’ സ്‌കൂളുകളില്‍ നിന്നും ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ തൊടുപുഴ സെന്റ്. സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ ‘ഗ്രീന്‍ ഹാന്‍ഡ് ബ്രൈറ്റ് ഫ്യൂചര്‍’ എന്ന പേരില്‍ ഒരു ന്യൂതന മാലിന്യ സംസ്‌കരണ പദ്ധതി ഉദ്ഘാടനം ചെയ്തു.

അഡ്വ. അമല്‍ കൃഷ്ണ അധ്യക്ഷത വഹിച്ച യോഗം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ്ജ് അഗസ്റ്റിന്‍ ഉല്‍ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷിന്റോ ജോര്‍ജ്ജ്; കമ്പനി എം. ഡി. സുജി കെ. കെ., സൂരജ് കെ. കെ., മെറിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപക പ്രതിനിധി ജോസഫ് സ്വാഗതവും, സ്‌കൂള്‍ ലീഡര്‍ മാത്യു ഐസക് നന്ദിയും പറഞ്ഞു.

ഓരോ ക്ലാസ് മുറിയിലും രണ്ടു വീതം വേസ്റ്റ് ബിന്‍ സ്ഥാപിക്കണം. ആവശ്യാനുസരണം ഇത് കമ്പനി ശേഖരിച്ച് കൊണ്ടുപോകും. ലാഭം സ്‌കൂളിന്റെ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് നല്‍കുമെന്നും, പദ്ധതി ഇതര സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും എന്നും സ്‌ക്രാപ്പ് ബോക്‌സ് കമ്പനി ഉടമ അറിയിച്ചു.