കൊല്ലം പ്രവാസി അസോസിയേഷന്‍ ഫാദേര്‍സ് ഡേ അനുബന്ധിച്ചു നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി
കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വfത്തില്‍ ഫാദേര്‍സ് ഡേ അനുബന്ധിച്ചു സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ വെച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. 140-ല്‍ പരം പ്രവാസികള്‍ പ്രയോജനപ്പെടുത്തിയ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് ബഹ്റൈന്‍ ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായര്‍ ഉദ്ഘാടനം ചെയ്തു. സല്‍മാബാദ് ഏരിയ പ്രസിഡന്റ് തുളസി രാമന്‍ അധ്യക്ഷനായ ചടങ്ങിനു സല്‍മാബാദ് ഏരിയ കോര്‍ഡിനേറ്റര്‍ ലിനീഷ് പി ആചാരി ആമുഖ പ്രഭാഷണം നടത്തി. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് സഞ്ജുവിന് കെ.പി.എ- യുടെ മൊമെന്റോ കൈമാറി. ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, ഹോസ്പിറ്റല്‍ അഡ്മിസ്‌ട്രേറ്റര്‍ അജ്മല്‍, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , ട്രഷറര്‍ മനോജ് ജമാല്‍, സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് ഏരിയ സെക്രട്ടറി അനൂപ് യു എസ് സ്വാഗതവും ഏരിയ ട്രഷറെര്‍ അബ്ദുള്‍ സലീം നന്ദിയും പറഞ്ഞു . തുടര്‍ന്ന് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ജനറല്‍ ഫിസിഷ്യന്‍ ഡോ. .താജുദീന്‍ കാര്‍ഡിയാക് രോഗസംബന്ധമായി അവെയര്‍നെസ്സ് ക്ലാസ് എടുക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ഉണ്ടായി. ഏരിയ വൈസ് പ്രസിഡന്റ് സുഭാഷ് കെ എസ്, ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ചടങ്ങില്‍ കെ.പി.എ ഡിസ്ട്രിക് കമ്മിറ്റി, സെന്‍ട്രല്‍ കമ്മിറ്റി, ഏരിയ മെംബേര്‍സ്, പ്രവാസി ശ്രീ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.