വിസ വേണമെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് പബ്ലിക്ക് ആക്കണമെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് യുഎസ് എംബസി
പഠന വിസ ആഗ്രഹിക്കുന്നവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് പബ്ലിക്ക് ആക്കണണെന്ന് ഇന്ത്യയിലെ യുഎസ് എംബസി അഭ്യര്‍ത്ഥിച്ചു. വിസ അനുവദിക്കുന്നതിന് മുന്നോടിയായി വ്യക്തിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പഠന വിസയുടെ നല്‍കുന്നത് യുഎസ് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് വിസ പ്രൊസസിംഗ് നടപടികള്‍ പുനരാരംഭിച്ചത്. പിന്നാലെയാണ് യുഎസ് എംബസിയുടെ പ്രഖ്യാപനമുണ്ടായത്.
” യുഎസ് നിയമപ്രകാരം ഐഡന്റിറ്റി പരിശോധിക്കാന്‍ എഫ്, എം, ജെ വിസ അപേക്ഷകര്‍ അവരുടെ സോഷ്യല്‍ മീഡിയ പബ്ലിക്കാക്കണം,” എംബസി എക്സില്‍ പറഞ്ഞു. വിസ നടപടി ക്രമങ്ങളുടെ ഭാ?ഗമായി ഫേസ്ബുക്ക്, ലിങ്ക്ഡ്ഇന്‍, ടിക് ടോക്ക്, എക്‌സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് യുഎസ് നീരീക്ഷിക്കുന്നത്. യുഎസ് വിരുദ്ധമായി കരുതുന്ന ഉള്ളടക്കമുണ്ടോ എന്ന് എംബസി വിശദമായി പരിശോധിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥമാക്കിയാണ് വിസ നല്‍കുന്നത്. ദേശസുരക്ഷാ അപകടത്തിലാക്കുന്ന വ്യക്തികള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ സോഷ്യല്‍ മീഡിയ ഡാറ്റ ശേഖരിക്കുന്നത് സഹായിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എഫ് വിസകള്‍ (അക്കാദമിക് വിദ്യാര്‍ത്ഥികള്‍), എം വിസകള്‍ (വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍), ജെ വിസകള്‍ (എക്‌സ്‌ചേഞ്ച് വിസിറ്റര്‍മാര്‍) എന്നിവയ്ക്ക് ഈ നിര്‍ദ്ദേശം ബാധകമാണ്.