കേരള സെന്റര്‍ ഏഴ് ഇന്ത്യന്‍ അമേരിക്കന്‍ മലയാളികളെ ആദരിക്കുന്നു

കേരള സെന്ററിന്റെ 2025 – ലെ കീ നോട്ട് സ്പീക്കര്‍ & അവാര്‍ഡ് ജേതാക്കള്‍ – മുകളില്‍ ഇടത്തുനിന്ന്: കീ നോട്ട് സ്പീക്കര്‍ ഡോ. സുരേഷ് കുമാര്‍, അവാര്‍ഡ് ജേതാക്കള്‍: ദിയ മാത്യൂസ്, ഷിബു മധു, ജൊഹാരത്ത് കുട്ടി, നന്ദിനി മേനോന്‍, കോശി തോമസ്, പ്രിസില്ല സാമുവല്‍, & ജയന്‍ വര്‍ഗീസ്
ഒക്ടോബര്‍ 25 ശനിയാഴ്ച്ച 5:30 – ന് കേരള സെന്റര്‍ ഓഡിറ്റോറിയത്തില്‍വച്ച് നടക്കുന്ന മുപ്പത്തിമൂന്നാമത് വാര്‍ഷിക അവാര്‍ഡ്ദാന ചടങ്ങില്‍വച്ച് ഇവരെ ആദരിക്കുന്നതാണ്. അമേരിക്കയിലെയും കേരളത്തിലെയും സാമൂഹ്യ-സാംസ്‌ക്കാരിക രാഷ്ട്രീയ നേതാക്കന്മാര്‍ ഈ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കും.
‘പ്രഗല്‍ഭരും സമൂഹനന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമായ അമേരിക്കന്‍ മലയാളികളെ കേരള സെന്റര്‍ 1992 മുതല്‍ ആദരിച്ചുവരുന്നു. എല്ലാ വര്‍ഷവും അവാര്‍ഡ് നോമിനികളെ ക്ഷണിക്കുകയും അവരില്‍നിന്ന് ഓരോ കറ്റഗറിയിലെ ഏറ്റവും യോഗ്യരായവരെ അവാര്‍ഡ് കമ്മിറ്റി എതിരില്ലാതെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഈ വര്‍ഷം തെരഞ്ഞടുക്കപ്പെട്ടവരും കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ പ്രതിഭാസമ്പന്നര്‍ തന്നെയാണ്” – കേരള സെന്റര്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും അവാര്‍ഡ് കമ്മിറ്റി മെമ്പറുമായ ഡോ. തോമസ് എബ്രഹാം പ്രസ്താവിച്ചു.
‘സ്വന്തം പ്രവര്‍ത്തനരംഗത്ത് പ്രതിഭ തെളിയിക്കുകയും മറ്റുള്ളവര്‍ക്ക് നന്മ ചെയ്ത് സമൂഹ പുരോഗതിക്ക് സംഭാവന ചെയ്യുകയും ചെയ്യുന്ന അമേരിക്കന്‍ മലയാളികളെ ആദരിക്കുന്നതില്‍ കേരള സെന്ററിന് വളരെ സന്തോഷമുണ്ടെന്നും, അവരുടെ മാതൃക മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആണെന്നും’ ഡയറക്ടര്‍ ബോര്‍ഡിന്റെയും അവാര്‍ഡ് കമ്മിറ്റിയുടെയും ചെയര്‍മാനായ ഡോ. മധു ഭാസ്‌കരന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
വര്‍ക്കി ഏബ്രഹാം, ഡെയ്‌സി പി. സ്റ്റീഫന്‍, മേരിലിന്‍ ജോര്‍ജ് എന്നിവരായിരുന്നു മറ്റു കമ്മിറ്റി അംഗങ്ങള്‍.
ഈ വര്‍ഷം ആദരിക്കപ്പെടുന്നവരും അവരുടെ പ്രവര്‍ത്തന മേഘലയും:
ഇന്‍സ്പെക്ടര്‍ ഷിബു മധു – ഗവണ്‍മെന്റ് & പബ്ലിക് സര്‍വീസ്, കോശി ഓ. തോമസ് – കമ്മ്യൂണിറ്റി സര്‍വീസ്, പ്രിസില്ല സാമുവല്‍ – നഴ്‌സിംഗ്, ദിയ മാത്യൂസ് – ലീഗല്‍ സര്‍വീസ്, ജയന്‍ വര്‍ഗീസ് – പ്രവാസി മലയാള സാഹിത്യം, നന്ദിനി മേനോന്‍ – എഡ്യൂക്കേഷന്‍, ജൊഹാറത്ത് കുട്ടി – എന്‍ജിനീയറിംഗ്.
ഡോ.സുരേഷ് കുമാര്‍ ആണ് ഈ വര്‍ഷത്തെ കീ നോട്ട് സ്പീക്കര്‍.
He is a 5 x INC 500 ranked serial entrepreneur, professor of entrepreneurship at New Jersey Institute of Technology, ex-President of TIE-New Jersey, member NJ-India commission and author of Amazon #1 Bestselling novel, The Girl in Scarlet Hijab.
ഫോട്ടോ; കേരള സെന്ററിന്റെ 2025 – ലെ കീ നോട്ട് സ്പീക്കര്‍ & അവാര്‍ഡ് ജേതാക്കള്‍ – മുകളില്‍ ഇടത്തുനിന്ന്: കീ നോട്ട് സ്പീക്കര്‍ ഡോ. സുരേഷ് കുമാര്‍, അവാര്‍ഡ് ജേതാക്കള്‍: ദിയ മാത്യൂസ്, ഷിബു മധു, ജൊഹാരത്ത് കുട്ടി, നന്ദിനി മേനോന്‍, കോശി തോമസ്, പ്രിസില്ല സാമുവല്‍, & ജയന്‍ വര്‍ഗീസ്
കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷങ്ങളില്‍ കേരള സെന്റര്‍ ആദരിച്ച 190 – ഓളം അമേരിക്കന്‍ മലയാളികള്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തുവാന്‍ ശ്രമിക്കുന്നതിലും സേവനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുന്നതിലും വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
അവാര്‍ഡ്ദാന ചടങ്ങിനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന കലാപരിപാടികളും അത്താഴ വിരുന്നും ഉണ്ടായിരിക്കും. ഈ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ നിങ്ങള്‍ ഓരോരുത്തരേയും കേരള സെന്ററിലേക്ക് ക്ഷണിക്കുന്നു. നിങ്ങളുടെ സീറ്റ് റീസര്‍വ് ചെയ്യുവാന്‍ കേരള സെന്ററുമായി ബന്ധപ്പെടുക: ഫോണ്‍ 516 358 2000, email: kc@keralacenterny.com.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്‌സ് കെ. എസ്തപ്പാന്‍, പ്രസിഡന്റ്: 516 503 9387, രാജു തോമസ്, സെക്രട്ടറി, 516 434 0669, ജി. മത്തായി, പ്രോഗ്രാം ചെയര്‍മാന്‍, 516 816 4915.
കേരള സെന്റര്‍ ആദരിക്കുന്നവരുടെ ഹൃസ്വ ജീവചരിത്രവും പ്രവര്‍ത്തന മേഖലയും:
ഇന്‍സ്പെക്ടര്‍ ഷിബു മധു – ഗവണ്‍മെന്റ് & പബ്ലിക് സര്‍വീസ്
ഇന്‍സ്‌പെക്ടര്‍ ഷിബു മധു 2007-ല്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേര്‍ന്നു. ബ്രൂക്ലിനിലെ ബെഡ്‌ഫോര്‍ഡ്- സ്റ്റയിവെസന്റില്‍ മിഡ്നൈറ്റ് പട്രോളിംഗ് ഓഫീസറായി അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചു. 79 Precinct, 75 Precinct, 81 Precinct, 115 Precinct, ഡിറ്റക്ടീവ് ബ്യൂറോ എന്നിവിടങ്ങളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ ഡിറ്റക്ടീവ് ബൊറോ ബ്രൂക്ലിന്‍ സൗത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറാണ്. ഡിറ്റക്ടീവ് ബൊറോ ബ്രൂക്ലിന്‍ സൗത്തില്‍ 13 Precinct ഡിറ്റക്ടീവ് സ്‌ക്വാഡുകള്‍ ഉള്‍പ്പെടുന്നു. അവിടുത്തെ ക്രിമിനല്‍ കുറ്റങ്ങള്‍ അന്വേഷിക്കുന്നതിന് അദ്ദേഹം മേല്‍നോട്ടം വഹിക്കുന്നു. 2024 ഡിസംബറില്‍, ഇന്‍സ്‌പെക്ടര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം, NYPD-യുടെ ചരിത്രത്തില്‍ ആ റാങ്ക് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ അമേരിക്കന്‍ ആണ്.
പ്രിസില്ല സാമുവല്‍ – നഴ്‌സിംഗ് ലീഡര്‍ഷിപ്പ്
ഡോ. പ്രിസില്ല സാമുവല്‍ മൗണ്ട് സൈനായ് ഹെല്‍ത്ത് സിസ്റ്റത്തിലെ അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സിംഗിന്റെ വൈസ് പ്രസിഡന്റാണ്. അവിടുത്തെ സങ്കീര്‍ണ്ണമായ, മള്‍ട്ടി-സൈറ്റ് ആരോഗ്യ സംവിധാനത്തിലുടനീളം അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സിംഗ് വര്‍ക്ക്‌ഫോഴ്‌സിന്റെ തന്ത്രപരമായ സംരംഭങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കുന്നു. സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രാക്ടീസ് പ്രൊവൈഡേഴ്‌സിന്റെ (APP) ഉദ്ഘാടന സഹ-നേതാവ് എന്ന നിലയില്‍, APP ക്ലിനിക്കല്‍ മികവ്, വര്‍ക്ക്‌ഫോഴ്‌സ് വികസനം, വരുമാന ഒപ്റ്റിമൈസേഷന്‍ എന്നിവയില്‍ നൂതന സംവിധാനങ്ങള്‍ക്ക് അവര്‍ ചുക്കാന്‍ പിടിക്കുന്നു. ഗുണനിലവാരമുള്ള പരിചരണത്തെയും സംഘടനാ വളര്‍ച്ചയെയും പിന്തുണയ്ക്കുന്ന ശക്തമായ ക്ലിനിക്കല്‍ പ്രാക്ടീസ് മോഡലുകള്‍ രൂപപ്പെടുത്താന്‍ അവരുടെ പ്രവര്‍ത്തനം സഹായിച്ചിട്ടുണ്ട്.
ദിയ മാത്യൂസ് – ലീഗല്‍ സര്‍വീസ്
ദിയ എ. മാത്യൂസ് ഒരു ട്രെയില്‍ബ്ലേസിംഗ് അഭിഭാഷകയും, ബിസിനസ് നേതാവും, കമ്മ്യൂണിറ്റി അഡ്വക്കേറ്റുമാണ്. നിയമം, സംരംഭകത്വം, സേവനം എന്നിവയെ കൂട്ടിയിണക്കുന്ന ഒരു കരിയര്‍ ആണ് അവരുടേത്. Chugh LLP-യുടെ ന്യൂയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും ഓഫീസുകളുടെ പാര്‍ട്ണര്‍ ഇന്‍ ചാര്‍ജ് എന്ന നിലയില്‍, ബിസിനസ് ഇമിഗ്രേഷന്‍ നിയമത്തിലും കോര്‍പ്പറേറ്റ് കംപ്ലയന്‍സിലും കേന്ദ്രീകരിച്ചുള്ള തഴച്ചു വളരുന്ന ഒരു പ്രാക്ടീസിന് അവര്‍ നേതൃത്വം നല്‍കുന്നു. ചൈല്‍ഡ് സ്റ്റാറ്റസ് പ്രൊട്ടക്ഷന്‍ ആക്ടിലെ (CSPA) വൈദഗ്ധ്യത്തിന് അവര്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ന്യൂയോര്‍ക്കിലും ഇന്ത്യയിലും നിയമം പ്രാക്ടീസ് ചെയ്യുന്നതുകൊണ്ട്, ദിയയുടെ പ്രവര്‍ത്തനത്തിന് ഒരു ആഗോള കാഴ്ചപ്പാടുണ്ട്. ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്സ് (TiE) – ന്യൂജേഴ്സി ചാപ്റ്ററിന്റെ നിയുക്ത പ്രസിഡന്റാണ് അവര്‍. 2013 മുതല്‍, അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന്റെ (AILA) പല നേതൃസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കൂടാതെ സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ പ്രാദേശിക പ്രതിനിധിയായി സേവനമനുഷ്ഠിക്കുന്നു.
കോശി ഓ. തോമസ് – കമ്മ്യൂണിറ്റി സര്‍വീസ്
അഡ്വക്കേറ്റ് കോശി ഉമ്മന്‍ തോമസ് വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന ഒരു കമ്മ്യൂണിറ്റി നേതാവാണ്. ദൈവം ഒന്നാണെന്നും സേവനം എല്ലാ വിഘടനങ്ങള്‍ക്കും അതീതമായിരിക്കണമെന്നുമുള്ള വിശ്വാസ്സത്തില്‍ അധിഷ്ഠിതമാണ് അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം. ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിമാന്‍ എഡ്വേര്‍ഡ് ബ്രൗണ്‍സ്‌റ്റൈന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റും കമ്മ്യൂണിറ്റി ലെയ്സണുമായി അദ്ദേഹം നിലവില്‍ സേവനമനുഷ്ടിക്കുന്നു. ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ ഡിസ്ട്രിക്റ്റ് 23-ലെ ഒരു മുന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം.
വിവിധ സംഘടനകളില്‍ ദീര്‍ഘകാലമായി നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോശി ഒ. തോമസ്, ഫ്‌ലോറല്‍ പാര്‍ക്ക് – ബെല്‍റോസ് ഇന്ത്യന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ Inc. (FBIMA) – ന്റെ പ്രസിഡന്റ്, ചെയര്‍മാന്‍, ക്വീന്‍സിലെ ഇന്ത്യ ഡേ പരേഡ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും വര്ഷങ്ങളായി സേവനമനുഷ്ടിക്കുന്നു. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ ഒന്നിപ്പിക്കുന്നതിനും അതിന്റെ സംസ്‌കാരവും സംഭാവനകളും ആഘോഷിക്കുന്നതിനും വര്‍ഷങ്ങളോളമായി അര്‍പ്പണ മനോഭാവത്തോടെ അദ്ദേഹം ശ്രമിക്കുന്നു. നിരവധി സര്‍ക്കാര്‍ ഏജന്‍സികളും കമ്മ്യൂണിറ്റി സംഘടനകളും കോശിയുടെ സേവനത്തെ അംഗീകരിച്ചിട്ടുണ്ട്,
സ്വകാര്യ മേഖലയില്‍, www.Lendme.com-ല്‍ കോശി ഒരു പങ്കാളിയാണ്. അദ്ദേഹം ചെന്നൈയിലെ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ന്യൂയോര്‍ക്കിലെ ടൂറോ ലോ സ്‌കൂളില്‍ നിന്നും നിയമ ബിരുദം നേടിയിട്ടുണ്ട്.
ജൊഹാറത്ത് കുട്ടി – എന്‍ജിനീയറിംഗ്
ജൊഹാറത്ത് കുട്ടി ന്യൂയോര്‍ക്ക് പവര്‍ അതോറിറ്റി (NYPA) യിലെ സിസ്റ്റം എഞ്ചിനീയറിംഗിന്റെ സീനിയര്‍ ഡയറക്ടറാണ്. ഇലക്ട്രിക് യൂട്ടിലിറ്റി ഇന്‍ഡസ്ട്രിയില്‍ അവര്‍ക്ക് 20 വര്‍ഷത്തിലേറെ പരിചയമുണ്ട്. പവര്‍ ജനറേഷന്‍ & ഹൈ വോള്‍ട്ടെജ് ട്രാന്‍സ്മിഷന്‍, സബ്‌സ്റ്റേഷന്‍ ഡിസൈന്‍, ഗ്രിഡ് മോഡേണൈസേഷന്‍, പവര്‍ സിസ്റ്റം ഓപ്പറേഷന്‍ & കണ്‍ട്രോള്‍, ട്രാന്‍സ്മിഷന്‍ ഓപ്പറേഷന്‍സ് പ്ലാനിംഗ് എന്നിവയില്‍ അവരുടെ കരിയര്‍ വ്യാപിച്ചിരിക്കുന്നു. കൂടാതെ ട്രാന്‍സ്മിഷന്‍ വിപുലീകരണ പദ്ധതികളുടെ എല്ലാ മേഖലകളിലും അവര്‍ പങ്കാളിയാണ്. ലോംഗ് ഐലന്‍ഡ് ട്രാന്‍സ്മിഷന്‍ വിപുലീകരണ പദ്ധതിക്ക് (പ്രൊപ്പല്‍ NY എനര്‍ജി) ‘ചീഫ് എഞ്ചിനീയര്‍’ എന്ന നിലയില്‍ സമഗ്ര നേതൃത്വവും സാങ്കേതിക നിര്‍ദ്ദേശവും അവര്‍ നല്‍കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, എന്‍ട്രി ലെവല്‍ എഞ്ചിനീയര്‍മാര്‍ക്കും ഇലക്ട്രിക് എനര്‍ജി ഇന്‍ഡസ്ട്രിയിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഒരു മെന്റോര്‍ ആയുള്ള ഒരു റോളും അവര്‍ ഏറ്റെടുത്തിട്ടുണ്ട്.
നന്ദിനി മേനോന്‍ – എഡ്യൂക്കേഷന്‍
ഡോ. നന്ദിനി അമ്പാട്ട് മേനോന്‍, Ed.D., ന്യൂജേഴ്സിയിലെ സോമര്‍സെറ്റിലുള്ള സീഡര്‍ ഹില്‍ പ്രിപ്പറേറ്ററി സ്‌കൂളിന്റെ സ്ഥാപകയും ചീഫ് എഡ്യൂക്കേഷന്‍ ഓഫീസറുമാണ്. അവരുടെ നേതൃത്വത്തില്‍, സീഡര്‍ ഹില്‍ പ്രെപ്പ് ദേശീയ അംഗീകാരം നേടിയെടുത്തു. 2017-ലെ അഭിമാനകരമായ നാഷണല്‍ ബ്ലൂ റിബണ്‍ അവാര്‍ഡ്, 2021-ലെ മിഡില്‍ സ്റ്റേറ്റ്‌സ് അസോസിയേഷന്റെ അക്രഡിറ്റേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഒരു International Baccalaureate World School ആയി മാറാനുള്ള പാതയിലാണ് ഈ സ്‌കൂള്‍ ഇപ്പോള്‍. അക്കാദമിക് മികവിന്റെ തെളിയിക്കപ്പെട്ട റെക്കോര്‍ഡോടെ, സീഡര്‍ ഹില്‍ പ്രെപ്പ് ബിരുദധാരികള്‍ രാജ്യത്തുടനീളമുള്ള വളരെ സെലക്ടീവ് ആയ സ്വകാര്യ ഹൈസ്‌കൂളുകളിലും ഉന്നതതല സര്‍വകലാശാലകളിലും പഠിക്കുവാന്‍ പോകുന്നു. NJ അക്കാഡമി ഓഫ് സയന്‍സിന്റെയും ഇന്ത്യന്‍ അമേരിക്കന്‍ വനിതാ സംരംഭക അസോസിയേഷന്റെയും ബോര്‍ഡിലും, TiE NJ Next Gen-ന്റെ co-chair ആയും TiE Global Nxt Gen-ന്റെ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചുകൊണ്ട് അവര്‍ പൊതു വിദ്യാഭ്യാസത്തിനും സംരംഭക സമൂഹത്തിനും സംഭാവന നല്‍കുന്നു.
ജയന്‍ വര്‍ഗീസ് – പ്രവാസി മലയാള സാഹിത്യം
പതിനൊന്നാം വയസില്‍ ആദ്യ കഥ പ്രസിദ്ധീകരിച്ചുകൊണ്ടാരംഭിച്ച സാഹിത്യ യാത്ര ഇന്നും തുടരുന്ന ജയന്‍ വര്‍ഗീസ് സാഹിത്യത്തിന്റെ വിവിധ ശാഖകളിലായിപ്രസിദ്ധീകരിക്കപ്പെട്ട പത്ത്പുസ്തകങ്ങളുടെ രചയിതാവാണ്.
അമേരിക്കയിലെയും ബ്രിട്ടനിലെയും ജര്‍മ്മനിയിലെയും മലയാള മാധ്യമങ്ങളില്‍ ഇന്നും സജീവ സാന്നിധ്യമാവുന്ന അദ്ദേഹത്തിന്റെ രചനകള്‍ മാനവികതയുടെയും മതനിരപേക്ഷകതയുടെയും സന്ദേശങ്ങള്‍ പ്രസരിപ്പിച്ചുകൊണ്ട് ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളയെക്കുറിച്ചുള്ള മനോഹര സ്വപ്നങ്ങളുടെ വാങ്മയ ചിത്രങ്ങളാണ്.
കേരള സംഗീത നാടക അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത്, ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി, ആള്‍ഇന്ത്യാ റേഡിയോ മുതലായ ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും കൈരളി, മലയാള വേദി, ഫൊക്കാന മുതലായഅമേരിക്കന്‍ സ്ഥാപനങ്ങളുടെയും സാഹിത്യ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള ജയന്‍ വര്‍ഗീസിന് ലഭിക്കുന്ന പതിനഞ്ചാമത്തെ അവാര്‍ഡാണ് കേരളാ സെന്റര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തില്‍ ആദ്യമായി ഒരുവിദേശ യൂണിവേഴ്‌സിറ്റി ഇംഗ്ലീഷിലുംമലയാളത്തിലുമായി പ്രസിദ്ധീകരിച്ച ഏക കൃതിയുടെ രചയിതാവ് എന്ന നിലയില്‍ (ജ്യോതിര്‍ഗമയ, Towards The Light, published by CUNY/City University of New York) ഇതുവരെ ഒരു മലയാളിക്കും കൈവരിക്കാന്‍കഴിയാത്ത വലിയ അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്.