യൂറോപ്പില്‍ താമസിക്കാനുള്ള മാള്‍ട്ടയുടെ ‘ഗോള്‍ഡന്‍ വിസ’; ഇന്ത്യക്കാര്‍ക്ക് അവസരം

യൂറോപ്പില്‍ പോയി സ്ഥിരതാമസക്കാരനാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാള്‍ട്ടയുടെ ‘ഗോള്‍ഡന്‍ വിസ’ പദ്ധതി വഴിയായി അവസരം. മാള്‍ട്ടയില്‍ സ്ഥിരതാമസാവകാശം നല്‍കുന്ന ഒരു നിക്ഷേപ അടിസ്ഥാനത്തിലുള്ള താമസ പദ്ധതി ആണിത്. ഈ പ്രത്യേക വിസയിലൂടെ ആറ് മാസത്തിനുള്ളില്‍ മാള്‍ട്ടയില്‍ സ്ഥിരമായി താമസിക്കാനുള്ള അനുമതി നേടാനാകും.

ഇന്ത്യക്കാരോടൊപ്പം മറ്റു രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷ അംഗീകരിച്ച് വിസ ലഭ്യമായാല്‍ എത്ര കാലം വേണമെങ്കിലും മാള്‍ട്ടയില്‍ താമസിക്കാനും കുടുംബാംഗങ്ങളെ കൊണ്ടുവരാനും സാധിക്കും.

പ്രധാന സവിശേഷതകള്‍:
കുടുംബാംഗങ്ങളെ കൊണ്ടുവരാം: അപേക്ഷകന് തന്റെ ജീവിതപങ്കാളി, മക്കള്‍, മാതാപിതാക്കള്‍ എന്നിവരെയും മാള്‍ട്ടയില്‍ കൊണ്ടുവരുന്നതിന് ഈ വിസ അനുവദിക്കുന്നു.
യൂറോപ്പില്‍ സഞ്ചരിക്കാം: വിസ ലഭിക്കുന്നതുകൊണ്ട് ഷെങ്കന്‍ മേഖലയിലെ രാജ്യങ്ങളില്‍ സ്വതന്ത്രമായി യാത്ര ചെയ്യാനും ഹ്രസ്വകാലം താമസിക്കാനും സാധിക്കും.
ദീര്‍ഘകാല താമസം: അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍, മാള്‍ട്ടയില്‍ സ്ഥിരമായി താമസിക്കാം.

യോഗ്യതാ നിബന്ധനകള്‍:
അപേക്ഷകന്‍ 18- വയസില്‍ കൂടുതല്‍ ഉള്ള ആളും സാമ്പത്തിക ഭദ്രതയുള്ള ആളുമായിരിക്കണം. ക്രിമിനല്‍ പശ്ചാത്തലം ഒരിക്കലുമുണ്ടായിരിക്കരുത്.

അപേക്ഷകന്റെ കൈവശം കുറഞ്ഞത് 5 ലക്ഷം യൂറോ (ഏകദേശം 5 കോടി രൂപ) മൂല്യമുള്ള സ്വത്ത് ഉണ്ടെന്ന് തെളിയിക്കണം. ഇതില്‍ 1,50,000 യൂറോ (ഏകദേശം 1.4 കോടി രൂപ) സാമ്പത്തിക ഇടപാടുകളില്‍ നിന്ന് മിച്ചമുള്ളതായി കാണിക്കേണ്ടതുണ്ട് (ബാങ്ക് നിക്ഷേപങ്ങള്‍, ഓഹരികള്‍) അല്ലെങ്കില്‍, €650,000 ആസ്തികളുള്ളവര്‍ക്ക് €75,000 വരെ ധനകാര്യ ആസ്തികളായിരിക്കണം. ഇത് പ്രകാരം. മാള്‍ട്ടയിലോ ഗോസോയിലോ കുറഞ്ഞത് €375,000 വിലയുള്ള വീടു വാങ്ങുകയോ, വര്‍ഷത്തില്‍ കുറഞ്ഞത് €14,000 വാടകയുള്ള വീടു വാടകയ്‌ക്കെടുക്കുകയോ വേണം.

60,000 യൂറോ (ഏകദേശം 61 ലക്ഷം രൂപ) അഡ്മിനിസ്‌ട്രേഷന്‍ ഫീസ് രണ്ട് ഘട്ടങ്ങളായി സര്‍ക്കാരിന് അടയ്ക്കണം (വീടു വാങ്ങുന്നവര്‍ക്ക് €30,000, വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് €60,000 വരെ അനുദാന ഫീസ് (non-refundable contribution). കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തുന്നത്തിതിന് അധിക ഫീസ് ഈടാക്കപ്പെടും.

അതുപോലെ അപേക്ഷകനും കുടുംബാംഗങ്ങള്‍ക്കും മാള്‍ട്ടയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. ശുദ്ധമായ ക്രിമിനല്‍ റെക്കോര്‍ഡ് ഉണ്ടായിരിക്കണം, ഫണ്ടുകളുടെ ഉറവിടം വ്യക്തമായിരിക്കണം. അപേക്ഷകനോടൊപ്പം ഭാര്യ/ഭര്‍ത്താവ്, മക്കള്‍, ആശ്രിതമായ മാതാപിതാക്കള്‍, മുതിര്‍ന്നവര്‍ എന്നിവരെയും ഉള്‍പ്പെടുത്താം. മാള്‍ട്ടയിലെ സ്വത്തുക്കള്‍ കുറഞ്ഞത് 5 വര്‍ഷം നിലനിര്‍ത്തണം (വില്‍ക്കുകയോ വാടക അവസാനിപ്പിക്കുകയോ ചെയ്യരുത്).

താമസാവകാശം ലഭിച്ചാലും മാള്‍ട്ടയില്‍ സ്ഥിരമായി താമസിക്കേണ്ട ബാധ്യത ഇല്ല – പക്ഷേ കാര്‍ഡ് പുതുക്കല്‍ സമയത്ത് സാന്നിധ്യം ആവശ്യമായേക്കാം. ആദ്യഘട്ടത്തില്‍, അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ഒരു വര്‍ഷത്തേക്കുള്ള താത്കാലിക താമസ അനുമതി നല്‍കപ്പെടും. തുടര്‍ന്ന് അപേക്ഷ പൂര്‍ണ്ണമായും സ്വീകരിക്കപ്പെട്ടാല്‍ അപേക്ഷകന് മാള്‍ട്ടയില്‍ സ്ഥിരതാമസക്കാരനാകാം.

വാല്‍കഷണം: യൂറോപ്പിലെ കുടിയേറ്റ നിയമങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരാം.

Short Video