ഷംല മുതല്‍ മമ്മൂട്ടി വരെ: സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂര്‍ രാമനിലയത്തില്‍ വെച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

മികച്ച നടനുള്ള പുരസ്‌കാരം ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ ഭീതിയുണര്‍ത്തുന്ന കൊടുമണ്‍ പോറ്റിയിലൂടെ മമ്മൂട്ടി സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമയില്‍ നായികയായി എത്തിയ ഷംല ഹംസയാണ് മികച്ച നടി. മികച്ച സംവിധായകനായി ചിദംബരവും മികച്ച ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സും തിരഞ്ഞെടുക്കപ്പെട്ടു.

ആസിഫ് അലി (കിഷ്‌കിന്ധാകാണ്ഡം), ടൊവിനോ തോമസ് (എആര്‍എം) എന്നിവര്‍ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരം നേടി. നടിമാരില്‍, ജ്യോതിര്‍മയി (ബൊഗെയ്ന്‍വില്ല), ദര്‍ശന രാജേന്ദ്രന്‍ (പാരഡൈസ്) എന്നിവരാണ് പ്രത്യേക ജൂറി പുരസ്‌കാരം നേടിയത്.

55-ാമത് സംസ്ഥാന പുരസ്‌കാര ജേതാക്കള്‍ ഇവര്‍
മികച്ച നടന്‍: മമ്മൂട്ടി (ഭ്രമയുഗം)
മികച്ച നടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
പ്രത്യേക ജൂറി പരാമര്‍ശം: ആസിഫ് അലി (കിഷ്‌കിന്ധാകാണ്ഡം), ടൊവിനോ തോമസ് (എ ആര്‍ എം)
പ്രത്യേക ജൂറി പരാമര്‍ശം: ദര്‍ശന രാജേന്ദ്രന്‍ (പാരഡൈസ്), ജ്യോതിര്‍മയി (ബൊഗെയ്ന്‍വില്ല)
മികച്ച സംവിധായകന്‍: ചിദംബരം (മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച നവാഗത സംവിധായകന്‍: ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
മികച്ച ചിത്രം: മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്: പ്രേമലു
മികച്ച സ്വഭാവ നടന്‍: സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്‌സ്), സിദ്ധാര്‍ത്ഥ് ഭരതന്‍ (ഭ്രമയുഗം)
മികച്ച സ്വഭാവനടി: ലിജോമോള്‍ (ചിത്രം: നടന്ന സംഭവം)
മികച്ച സംഗീത സംവിധായകന്‍: സുഷിന്‍ ശ്യാം (ബൊഗെയ്ന്‍വില്ല)
മികച്ച ഗാനരചയിതാവ്: വേടന്‍ (വിയര്‍പ്പു തുന്നിയിട്ട കുപ്പായം- മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച നൃത്ത സംവിധാനം: സുമേഷ് സുന്ദര്‍, ജിഷ്ണുദാസ് എം വി (ബൊഗെയ്ന്‍വില്ല)
മികച്ച തിരക്കഥ: ലാജോ ജോസ്, അമല്‍ നീരദ് (ബൊഗെയ്ന്‍വില്ല)
മികച്ച തിരക്കഥാകൃത്ത്: ചിദംബരം (ചിത്രം: മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച ഛായാഗ്രാഹകന്‍: ഷൈജു ഖാലിദ് (ചിത്രം: മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച ശബ്ദസംവിധാനം: ഭുവനേശ് ഗുപ്ത, വിഷ്ണു (ബൊഗെയ്ന്‍വില്ല)
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍): സയനോര ഫിലിപ്പ് (ബറോസ്)
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്: ഭാസി വൈക്കം (ബറോസ്)
മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (ബൊഗെയ്ന്‍വില്ല, രേഖചിത്രം)
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്: റോണക്ലസ് സേവ്യര്‍ (ഭ്രമയുഗം, ബൊഗെയ്ന്‍ വില്ല)
മികച്ച സിങ്ക് സൗണ്ട്: അജയന്‍ അടാട്ട് (ചിത്രം: പണി)
മികച്ച കലാസംവിധായകന്‍: അജയന്‍ ചാലിശ്ശേരി (മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച ചിത്രസംയോജകന്‍: സൂരജ് (കിഷ്‌കിന്ധാകാണ്ഡം)
മികച്ച പിന്നണി ഗായിക: സബ ടോമി (അം ആ)
മികച്ച ഗായകന്‍: ഹരിശങ്കര്‍ ( എ ആര്‍ എം
മികച്ച സംഗീതസംവിധായകന്‍ (പശ്ചാത്തല സംഗീതം): ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം)
മികച്ച വിഷ്വല്‍ എഫക്റ്റ്: ജിതിന്‍ ലാല്‍, ആല്‍ബര്‍ട്ടോ, അനിരുദ്ധാ മുഖര്‍ജി, സാലിം (എ ആര്‍ എം )
പ്രത്യേക ജൂറി അവാര്‍ഡ് (ചിത്രം): പാരഡൈസ്
സ്ത്രീ- ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പുരസ്‌കാരം: പ്രഭയാല്‍ നിനച്ചതെല്ലാം
മികച്ച കഥാകൃത്ത്: പ്രസന്ന വിതനാഗേ ( പാരഡൈസ് )
മികച്ച പ്രോസസ്സിങ് ലാബ് കളറിസ്റ്റ്: ശ്രീ വാര്യര്‍ (മഞ്ഞുമ്മല്‍ ബോയ്‌സ്, ബൊഗെയ്ന്‍വില്ല)
മികച്ച ശബ്ദരൂപകല്പന: ഷിബിന്‍ മെല്‍വിന്‍, അഭിഷേക് നായര്‍ (മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച ചലച്ചിത്ര ഗ്രന്ഥം: പെണ്‍പാട്ട് താരകള്‍- സി എസ് മീനാക്ഷി
മികച്ച ചലച്ചിത്ര ലേഖനം – മറയുന്ന നാലുകെട്ടുകള്‍