അധ്യാപകന്റെ കൈവെട്ട് കേസ്: തുടരന്വേഷണത്തിന് എന്‍ഐഎ

മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ തുടരന്വേഷണത്തിന് എന്‍ഐഎ. പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വിശദമായ അന്വേഷണത്തിലേക്ക് എന്‍ഐഎ കടക്കുന്നത്. നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൂടുതല്‍ അംഗങ്ങള്‍ക്ക് കേസില്‍ പങ്കുണ്ടോ എന്നത് അടക്കം അന്വേഷണ സംഘം പരിശോധിക്കും. മുഖ്യപ്രതി സവാദിനെ കഴിഞ്ഞ വര്‍ഷം അറസ്റ്റു ചെയ്തിരുന്നു.