നൈജീരിയിലെ ക്രിസ്ത്യന്‍ കൂട്ടക്കൊല: ‘എന്റെ ഹൃദയം നുറുങ്ങുന്നു’

പി പി ചെറിയാന്‍

ഡാളസ് (ടെക്‌സസ്): നൈജീരിയയിലെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ചും തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചും ഡാളസ്സില്‍ സേവനം ചെയ്യുന്ന ഒരു നൈജീരിയന്‍ കത്തോലിക്കാ വൈദികനായ ഫാ. ജോസഫ് ഷെക്കാരിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ‘ഇത് എന്റെ ഹൃദയം നുറുക്കുന്നു’ എന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു.

കഴിഞ്ഞ ആഴ്ച വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഒരു കത്തോലിക്കാ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നൂറുകണക്കിന് വിദ്യാര്‍ത്ഥിനികളില്‍ 24 പേരെ രക്ഷപ്പെടുത്തി.

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോകലുകള്‍, അക്രമങ്ങള്‍, മതവിഭാഗങ്ങള്‍ക്കെതിരായ (പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്കെതിരായ) ആക്രമണങ്ങള്‍ എന്നിവ വര്‍ധിച്ചു വരികയാണ്.

ഫാ. ഷെക്കാരിയെ 2022 ഫെബ്രുവരിയില്‍ സ്വന്തം ഇടവകയില്‍ വെച്ച് തട്ടിക്കൊണ്ടുപോയിരുന്നു. മോചനദ്രവ്യം നല്‍കിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. തന്നെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു പള്ളി ജീവനക്കാരന്‍ അന്ന് വെടിയേറ്റ് മരിച്ചു.