ഓപ്പറേഷന്‍ സിന്ദൂര്‍ 2.0 സംഭവിക്കുമോ; നാവികസേന മേധാവി ദിനേശ് ത്രിപാഠിയുടെ സൂചനകള്‍ എവിടേയ്ക്ക്

ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണത്തിന് മറുപടിയായി തിരിച്ചടി നല്‍കുമെന്ന സൂചന നല്‍കി നാവികസേന മേധാവി ദിനേശ് ത്രിപാഠി. ഓപ്പറേഷന്‍ സിന്ദൂര്‍ 2.0 ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചടിക്കുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഓപ്പറേഷന്‍ സിന്ദൂര്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ദിനേശ് ത്രിപാഠി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോ?ഗസ്ഥര്‍ നേരത്തെ പ്രതികരിച്ചിരുന്നു. പാകിസ്ഥാന്റെ ഭാ?ഗത്ത് നിന്ന് പ്രകോപനപരമായ തരത്തില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമായിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ഉചിതമായ സമയത്ത് തിരിച്ചടിക്കാനുള്ള സൈന്യത്തിന്റെ സന്നദ്ധതയും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.