ശതമായ സാന്നിധ്യം തെളിയിച്ച് എന്‍ഡിഎ, തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്: നേട്ടമുണ്ടാക്കി യുഡിഎഫ്
സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം യുഡിഎഫിന് ചരിത്രപരമായ മുന്നേറ്റം. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന ഈ പോരാട്ടത്തില്‍ മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും യുഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. ആകെയുള്ള 86 മുനിസിപ്പാലിറ്റികളില്‍ 54 എണ്ണത്തിലും യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 28 ഇടത്തായി ചുരുങ്ങി. ആറു കോര്‍പ്പറേഷനുകളില്‍ നാലിടത്ത് യുഡിഫും ഒന്നു വീതം എന്‍ഡിഎയും എല്‍ഡിഎഫും വിജയിച്ചു. ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത് എല്‍ഡിഎഫും ഏഴിടത്ത് യുഡിഎഫും വിജയിച്ചു.





