കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച വലിയ ഭീഷണിയെന്ന് ബിനോയ് വിശ്വം

കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച വലിയ ഭീഷണി ഉയര്‍ത്തുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി വളര്‍ച്ചയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍, ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയും മുന്‍ രാജ്യസഭാ എം.പി.യുമായ ബിനോയ് വിശ്വം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.