ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ആറ് പെണ്‍കുട്ടികള്‍ ക്ലാസില്‍ വട്ടംകൂടിയിരുന്ന് മദ്യപാനം; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
ക്ലാസ് മുറിയില്‍ നിന്നും മദ്യപിച്ച ആറ് ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സ്‌കൂളിലാണ് പരസ്യ മദ്യപാനം നടന്നത്.
യൂണിഫോം ധരിച്ച കുട്ടികള്‍ ക്ലാസ് മുറിയില്‍ ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്ലാസ്റ്റിക് ഗ്ലാസുകളില്‍ മദ്യവും വെള്ളവും ഒഴിച്ച് കുടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം നടത്തി മദ്യപാനം നടന്നതായി സ്ഥിരീകരിച്ചു. പിന്നാലെയാണ് കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്തെങ്കിലും ആറുപേരെയും പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ക്ലാസ് മുറിയിലെ മദ്യാപാനത്തില്‍ അധ്യാപകരുടെയും സ്‌കൂള്‍ ജീവനക്കാരുടേയും വീഴ്ച ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം എങ്ങനെ ലഭിച്ചെന്നും ആരാണ് എത്തിച്ചുനല്‍കിയതെന്നും കണ്ടെത്താന്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







