ട്രംപിനെതിരെ ഡെന്‍മാര്‍ക്കില്‍ വന്‍ പ്രതിഷേധ റാലി
കോപ്പന്‍ഹേഗന്‍: ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിനെതിരെ ഡെന്‍മാര്‍ക്കിലും ഗ്രീന്‍ലാന്‍ഡിലും വന്‍ പ്രതിഷേധം നടക്കുന്നു. ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങി. ആയിരക്കണക്കിന് ആളുകളാണ് ശനിയാഴ്ച പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഗ്രീന്‍ലാന്‍ഡിന്റെ ജനാധിപത്യത്തോടും മനുഷ്യാവകാശങ്ങളോടും ബഹുമാനം കാണിക്കണമെന്ന സന്ദേശവുമായാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ പദ്ധതിക്കെതിരെയും, അതിനെ അനുകൂലിക്കാത്തവര്‍ക്കെതിരായ താരിഫ് നടപടികള്‍ക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.
ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലും മറ്റ് നഗരങ്ങളിലും പ്രതിഷേധ റാലികളുണ്ടായി. ഗ്രീന്‍ലാന്‍ഡിലെ തലസ്ഥാനമായ നൂക്കിലും പ്രതിഷേധങ്ങള്‍ നടന്നു. ഗ്രീന്‍ലാന്‍ഡിനു വേണ്ടി വാദിക്കുന്ന സംഘടനകളാണ് ഈ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. ‘കൈകള്‍ ഗ്രീന്‍ലാന്‍ഡില്‍ നിന്ന് മാറ്റുക’, ‘ ഗ്രീന്‍ലാന്‍ഡ് ഗ്രീന്‍ലാന്‍ഡുകാര്‍ക്ക് ,’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയത്.
അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികളുടെ കോപ്പന്‍ഹേഗന്‍ സന്ദര്‍ശനം നടക്കുന്നതിനിടയിലാണ് ഈ പ്രതിഷേധങ്ങള്‍ നടന്നത്. ട്രംപിന്റെ ഭരണകൂടത്തിന്റെ നടപടികളോട് അമേരിക്കക്കാര്‍ക്കും എതിര്‍പ്പുണ്ടെന്ന് പ്രതിഷേധം സംഘടിപ്പിച്ചവരുടെ പ്രതിനിധികള്‍ വ്യക്തമാക്കി. ഗ്രീന്‍ലാന്‍ഡിലെയും ഡെന്‍മാര്‍ക്കിലെയും ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ‘ഞങ്ങളുടെ രാജ്യത്തിന്റെ സ്വയം നിര്‍ണ്ണയാവകാശത്തെ ബഹുമാനിക്കണം,’ പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ അവിജ റെസിംഗ്-ഓള്‍സെന്‍ പറഞ്ഞു. ‘അന്താരാഷ്ട്ര നിയമത്തോടും അന്താരാഷ്ട്ര നിയമ തത്ത്വങ്ങളോടും ബഹുമാനം കാണിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇത് ഞങ്ങളുടെ മാത്രം പോരാട്ടമല്ല, ഇത് ലോകത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു പോരാട്ടമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 2025-ല്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സര്‍വേ അനുസരിച്ച്, 85% ഗ്രീന്‍ലാന്‍ഡുകാരും അമേരിക്കയോട് ചേരുന്നതിനെ എതിര്‍ക്കുന്നുണ്ട്. വെറും 6% മാത്രമാണ് ഇതിനെ അനുകൂലിച്ചത്.







