കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിയുതിര്‍ത്ത് മരിച്ച നിലയില്‍
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് മരിച്ച നിലയില്‍. ബെംഗളൂരുവിലെ ലാംഗ്‌ഫോര്‍ഡ് റോഡിലെ ഓഫീസില്‍വെച്ച് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം എന്നാണ് വിവരം.
വെടിയേറ്റ ഉടന്‍ തന്നെ അദ്ദേഹത്തെ ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് നാരായണ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വെടിയുതിര്‍ത്ത തോക്ക് അദ്ദേഹത്തിന്റേതാണോ അതോ മറ്റാരുടേതാണോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
കൊച്ചി സ്വദേശിയായ സി.ജെ റോയ് ദക്ഷിണേന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒരാളാണ്. ഇന്ത്യയിലും ദുബായിലുമായി വ്യാപിച്ചുകിടക്കുന്ന സി.ജെ റോയ്യുടെ ബിസിനസ് സാമ്രാജ്യത്തിന് ഏകദേശം 3,000 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് വിവരം. നാലോളം മലയാളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.



