അമേരിക്കന്‍ മലയാളി കേന്ദ്ര സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനയവുമായി സണ്ണി മാളിയേക്കല്‍
പി പി ചെറിയാന്‍
ഡാളാസ്: അമേരിക്കയിലെ മലയാളി കേന്ദ്ര സംഘടനകള്‍ പിന്തുടരുന്ന വിഭാഗീയതയ്ക്കും അനാവശ്യ പ്രവണതകള്‍ക്കുമെതിരെ ഡാളാസില്‍ നടന്ന ബിസിനസ് ആന്‍ഡ് മീഡിയ മീറ്റിംഗില്‍ ശക്തമായ വിമര്‍ശനം.
കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം അധ്യക്ഷത വഹിച്ചു സമ്മേളനത്തില്‍ മലയാളി സംഘടനകളുടെ നിലവിലെ പ്രവര്‍ത്തനശൈലിയെയും ഭാരവാഹികളുടെ മനോഭാവത്തെയും പരുഷമായ ഭാഷയില്‍ മീറ്റിങ്ങില്‍ പങ്കെടുത്ത അമേരിക്കന്‍ ഫുഡ് ഇന്‍ഡസ്ട്രയില്‍ ദീര്‍ഘകാലമായി പരിചയ സമ്പന്നനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും ഇന്ത്യ പ്രസ് ഓഫ് നോര്‍ത്ത് ടെക്‌സസ് പ്ര സിഡന്റുമായ സണ്ണി മാളിയേക്കല്‍ വിമര്‍ശിച്ചു.
‘ഡിവൈഡ് ആന്‍ഡ് റൂള്‍’ (ഭിന്നിപ്പിച്ചു ഭരിക്കുക) എന്ന പരമ്പരാഗത ശൈലിയാണ് പല കേന്ദ്ര സംഘടനകളും ഇപ്പോഴും പിന്തുടരുന്നത്. ഇത് സമൂഹത്തില്‍ പരസ്പര വിദ്വേഷം പടര്‍ത്താന്‍ മാത്രമേ സഹായിക്കുന്നുള്ളൂ എന്നും അദ്ദേഹം വിലയിരുത്തി
നൂറിലധികം സംഘടനകള്‍ തങ്ങളുടെ കൂടെയുണ്ടെന്ന തരത്തില്‍ വ്യാജമായ കണക്കുകള്‍ നിരത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം. കേവലം സ്ഥാനമാനങ്ങള്‍ക്കും നാട്ടിലെ പ്രമുഖര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനുമുള്ള മാര്‍ഗ്ഗമായി സംഘടനാ പ്രവര്‍ത്തനത്തെ കാണുന്നവര്‍ സംഘടനയുടെ അന്തസ്സ് കെടുത്തുകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
അമേരിക്കയില്‍ ആളൂകള്‍ വെറുതെ സംഘടിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. വൈകാരികമായ ഐക്യത്തേക്കാള്‍ ഉപരിയായി, കൃത്യമായ ആവശ്യങ്ങള്‍ക്കും കാരണങ്ങള്‍ക്കും വേണ്ടി മാത്രം ഒന്നിച്ചു നില്‍ക്കുന്ന പ്രായോഗിക ശൈലി ആയിരിക്കണം സംഘടനകള്‍ സ്വീകരിക്കേണ്ടത്.
ദീര്‍ഘകാലമായി അച്ചടക്കത്തോടും വ്യവസ്ഥാപിതമായും പ്രവര്‍ത്തിക്കുന്ന എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ പ്രവര്‍ത്തനരീതികളെ യോഗം അഭിനന്ദികുകയും മറ്റുളള സംഘടനകള്‍ ഇതൊരു മാതൃകയായി സ്വീകരിക്കണം ഫെലോഷിപ്പിന് നേതൃത്വം നല്‍കുന്ന അലക്‌സ് അലക്‌സാണ്ടര്‍ യോഗത്തില്‍ പങ്കെടുത്ത് സംഘടനാ പ്രവര്‍ത്തനത്തിലെ അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും
ചെയ്തു. അമേരിക്കന്‍ മലയാളി സമൂഹത്തിനിടയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന ആഹ്വാനത്തോടെയാണ് മീറ്റിംഗ് സമാപിച്ചത്.



