ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല’; തുറന്ന കത്തുമായി ഇറാന്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി: അമേരിക്കന്‍ ജനതക്ക് തുറന്ന കത്തുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ക്ക് നേരെയും വ്യവസായ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടും നടത്തുന്ന ആക്രമണങ്ങള്‍ നേരിട്ട് ഇറാനിയന്‍ ജനതയെ ലക്ഷ്യമിടുന്നതാണ്.

യുദ്ധക്കുറ്റം എന്നതിലുപരി അതിര്‍ത്തികള്‍ക്കപ്പുറത്തേക്കുള്ള പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ ഇത്തരം ആക്രമണങ്ങള്‍ കാരണമാകും. അമേരിക്കന്‍ ജനതയുടെ ഏത് താല്‍പര്യങ്ങളാണ് യുദ്ധത്തിലൂടെ സംരക്ഷിക്കപ്പെടുന്നതെന്നും പെസഷ്‌കിയാന്‍ ചോദിച്ചു. ഇസ്രായേലിന്റെ പകരക്കാരനായിട്ടാണോ അമേരിക്ക ഈ യുദ്ധത്തില്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. കടുത്ത വിദേശാക്രമണങ്ങളും പ്രതിസന്ധികളും നേരിടുമ്പോഴും സാധാരണക്കാരായ അമേരിക്കക്കാര്‍ തങ്ങളുടെ ശത്രുക്കളല്ലെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

ഓപ്പറേഷന്‍ എപ്പിക് ഫ്യുറിയെന്ന പേരില്‍ ലോകത്തെ ഏറ്റവും വലിയ തീവ്രവാദരാഷ്ട്രത്തിനെതിരെ അമേരിക്കന്‍ സൈന്യം നടപടി തുടങ്ങിയിട്ട് ഒരു മാസം പിന്നിടുകയാണ്. ഇക്കാലയളവിനുള്ളില്‍ തന്നെ വലിയ വിജയം യു.എസ് സൈന്യത്തിന് നേടാന്‍ കഴിഞ്ഞുന്നെും ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ വ്യോമ-നാവികസേനകള്‍ സമ്പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടു. നേതാക്കളെല്ലാം കൊല്ലപ്പെട്ടു. മിസൈലുകള്‍ തൊടുക്കാനുള്ള അവരുടെ ശേഷിയെ നാം ഇല്ലാതാക്കി. ഇത് ചരിത്രത്തില്‍ ഒരിക്കലും യു.എസിന് ലഭിക്കാത്ത വിജയമാണെന്നും അദ്ദേഹം പറഞ്ഞു

വൈകാതെ തന്നെ നമ്മള്‍ ജോലി പൂര്‍ത്തിയാക്കും. മിഡില്‍ ഈസ്റ്റിലെ ഞങ്ങളുടെ പങ്കാളികളായ ഇസ്രായേല്‍, സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നിവരെ നന്ദിയറിയിക്കുകയാണ്. അവരെ ഒരിക്കലും വീഴാന്‍ സമ്മതിക്കില്ലെന്നും ട്രംപ് പറഞ്ഞു. ‘

ഇറാനുമായി മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഒപ്പിട്ട ആണവകരാര്‍ ആദ്യ ടേമില്‍ റദ്ദാക്കിയതാണ് താന്‍ ചെയ്ത ഏറ്റവും നല്ല കാര്യമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളും ഇസ്രായേലും ഇന്നുണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.