ഇറാനെ ആക്രമിക്കാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ വിസമ്മതിച്ചപ്പോള്‍ ട്രംപ് സമ്മതിച്ചു; വെളിപ്പെടുത്തലുമായി ജോണ്‍ കെറി

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ഇറാനെതിരെ സൈനിക നടപടി വേണമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യം മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരെല്ലാം നിരസിച്ചപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് മാത്രം അത് അംഗീകരിച്ചതായി മുന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ചാനലില്‍ ജെന്‍ സാക്കിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ജോര്‍ജ്ജ് ബുഷ്, ബരാക് ഒബാമ, ജോ ബൈഡന്‍ എന്നിവരെല്ലാം നെതന്യാഹുവിന്റെ ഈ ആവശ്യം തള്ളിക്കളഞ്ഞവരാണെന്ന് കെറി പറഞ്ഞു. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി അടിയന്തര സ്വഭാവമുള്ളതല്ലെന്ന് മുന്‍ ഭരണകൂടങ്ങള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ട്രംപ് ഈ നിലപാടില്‍ നിന്ന് മാറി ചിന്തിക്കുകയും ഇറാനെതിരായ ആക്രമണത്തിന് പച്ചക്കൊടി കാട്ടുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിലെ നിലവിലെ യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.