കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കല്‍ചുറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം

ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കല്‍ചുറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 11 ശനിയാഴ്ച രാവിലെ 10മണിക്ക് ഗാര്‍ലന്റ് കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു.

മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന ശാരീരികവും, മാനസികവും, സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ആ പ്രശ്‌നങ്ങളെക്കുറിച്ചു അവബോധമുണ്ടാക്കുന്നത്തിനു വേണ്ടി വിദഗ് ദ്ധന്മാരെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയാണിത്. കൂടാതെ ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ചും

ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചും അത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവര്‍ക്ക് ശരിയായ അവബോധവും നല്‍കേണ്ടതുമായ കാര്യങ്ങള്‍ പ്രസ്തുത പരിപാടിയില്‍ ഉള്‍പെടുത്തിട്ടുണ്ട്.

ഡോ. കുമാര പിള്ള മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നു സുധിന്‍ ചാണ്ടി വര്‍ഗീസ് (ഐ. ടി വിദഗ്ദന്‍) ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ചും സംസാരിക്കും.

എല്ലാവര്‍ക്കും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ സീനിയര്‍ അംഗങ്ങളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഷിജു എബ്രഹാം : 214-929-3570
നൈനാന്‍ മാത്യു : (214) 478-6543