കുറഞ്ഞ ചിലവില്‍ യൂറോപ്പില്‍ മെഡിസിന്‍ പഠിക്കാന്‍ അവസരം: അപേക്ഷിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 30

കൊച്ചി: വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം അനുദിനം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ വിദേശത്ത് മെഡിസിന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പഠനം നടത്തുന്നത്. യൂറോപ്പില്‍ മെഡിസിന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.

കുട്ടികള്‍ക്ക് സ്വതന്ത്രമായും എന്നാല്‍ ഏറ്റവും സുരക്ഷിതമായും മെഡിസിന്‍ പഠിക്കാന്‍ അനുയോജ്യമാണ് യൂറോപ്പിലെ യൂണിവേഴ്‌സിറ്റികള്‍. ഈ സാദ്ധ്യതകള്‍ കണ്ടെത്തി വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ കൊച്ചി കേന്ദ്രികരിച്ച് യൂറോപ്പില്‍ നിന്നും രൂപംകൊണ്ട വിദ്യാഭ്യാസ ഉപദേഷ്ടാക്കളുടെ കൂട്ടായ്മയായ ഡാന്യൂബ് കരിയേഴ്‌സ് ഈ അവസരത്തില്‍ പ്രസക്തമാകുകയാണ്.

യൂറോപ്യന്‍ യൂണിയനിലെ രാജ്യമായ ബള്‍ഗേറിയയിലും, കിഴക്കന്‍ യൂറോപ്പിലെ മനോഹര രാജ്യമായ ജോര്‍ജ്ജിയയിലും ഉന്നത നിലവാരത്തില്‍ മെഡിസിന്‍ പഠിക്കാന്‍ മികച്ച അവസരമൊരുക്കിയാണ് പ്രഗത്ഭരായായ ഡാന്യൂബ് കരിയേഴ്‌സ് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഈ രാജ്യങ്ങളില്‍ 2019 ബാച്ചില്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. അതേസമയം അപേക്ഷകര്‍ ഓഗസ്റ്റ് 30ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്തു സീറ്റുകള്‍ ഉറപ്പിക്കേണ്ടതാണ്.

വിവിധ ലോക രാജ്യങ്ങളുടെ മെഡിക്കല്‍ ബോര്‍ഡുകളുടെയും, ഡബ്ലിയു.എച്.ഒ, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ തുടങ്ങിയ ഉന്നത സംഘടനകളുടെ എല്ലാവിധ അംഗീകാരവുമുള്ള ഈ മെഡിക്കല്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ നല്‍കേണ്ട ഫീസ് വളരെ കുറവാണ്. ഒരു വര്‍ഷം ഏകദേശം മൂന്നര ലക്ഷം രൂപ മുതല്‍ ഇവിടങ്ങളില്‍ പഠിക്കാന്‍ സാധിക്കുന്നതാണ്.

എന്‍ട്രന്‍സ് എഴുതി ലഭിക്കാത്തവര്‍ക്കോ, ഇനിയും മെഡിസിന്‍ സീറ്റുകള്‍ അന്വേഷിക്കുന്നവര്‍ക്കോ, സയന്‍സ് വിഷയങ്ങള്‍ മുഖ്യമായി പഠിച്ച് പന്ത്രെണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കും, ബി.എസ്.സി സയന്‍സ് ഡിഗ്രി ഉള്ളവര്‍ക്കും മാര്‍ക്കിന്റെ ഏറ്റക്കുറച്ചിലുകള്‍ കാര്യമാക്കാതെ ഈ യുണിവേഴ്‌സിറ്റികളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ഡാന്യൂബ് കരിയേഴ്‌സിന്റെ കൗണ്‍സിലര്‍മാരില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 85890 06655 | Email: danubecareers@gmail.com