നമ്മുടെ അസ്ഥിത്വം ഹിന്ദിയിലാണ്; ഇംഗ്ലീഷ് പഠിച്ചാല്‍ അവരെപ്പോലെയാകും അത് രാജ്യ ത്ത്പര്യത്തിനു വിരുദ്ധം വെങ്കയയ്യ നായിഡു

ഇംഗ്ലീഷ് പഠിച്ച് ഇംഗ്ലീഷുകാരെപ്പോലെയാകുന്നത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഹിന്ദി ഭാഷയിലാണ് രാജ്യത്തിന്റെ അസ്തിത്വം. നമ്മുടെ രാഷ്ട്ര ഭാഷയായ ഹിന്ദി പഠിക്കാതെ രാജ്യത്തിന് പുരോഗതിയുണ്ടാവില്ല. ജനസംഖ്യയുടെ ഭൂരിപക്ഷവും ഹിന്ദിയാണ് സംസാരിക്കുന്നത് അതുകൊണ്ട് എല്ലാവരും നിര്‍ബന്ധമായും ഹിന്ദി പഠിക്കണമെന്നും വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി പറഞ്ഞു.

ഏപ്രിലില്‍ ഹിന്ദി എഴുതാനും വായിക്കാനും അറിയാവുന്ന എം.പിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പാര്‍ലമെന്ററി കമ്മിറ്റിയുടെ നീക്കത്തെ വെങ്കയ്യ നായിഡു പിന്തുണച്ചിരുന്നു. നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ. നേതാവ് സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോഡി സര്‍ക്കാര്‍ ഹിന്ദി ഭാഷ അറിയാത്ത ആളുകളില്‍ അടിച്ചേല്‍പിക്കുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു. ഹിന്ദി അടിച്ചേല്‍പിക്കുകയല്ല പ്രചരിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു ബി.ജെ.പി. മന്ത്രിയുടെ മറുപടി.