ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ് ആരംഭിച്ചു; വേട്ടെടുപ്പ് 10 മുതല്‍ അഞ്ച് വരെ, ഫലം വൈകീട്ട് ഏഴിന്
രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആരെന്ന് ഇന്നറിയാം. ഇന്നു രാവിലെ പത്തിനാരംഭിച്ച തെരെഞ്ഞെടുപ്പ് വൈകീട്ട് അഞ്ചുവരെയാണ്. ഏഴുമണിക്ക് ഫലം പ്രഖ്യാപിക്കും.
മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. മുന്‍ ദേശീയാധ്യക്ഷനുമായ വെങ്കയ്യ നായിഡുവാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. ബംഗാള്‍ മുന്‍ ഗവര്‍ണറും ഗാന്ധിജിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷസ്ഥാനാര്‍ഥി.
പാര്‍ലമെന്റിന്റെ ഇരുസഭാംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ആകെ 790 വോട്ടുകളാണുള്ളത്. 245 രാജ്യസഭാ അംഗങ്ങളും 545 പേര്‍ ലോക്‌സഭാ അംഗങ്ങളുമാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും വോട്ട് ചെയ്യും.
ലോക്‌സഭയില്‍ 337 അംഗങ്ങളും രാജ്യസഭയില്‍ 80 അംഗങ്ങളുമാണ് എന്‍.ഡി.എക്കുള്ളത്. എ.ഐ.എഡി.എം.കെ, ടി.ആര്‍.എസ്, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എന്നിവയുടെ ഇരു സഭകളിലുമുള്ള 67 എം.പിമാരും വെങ്കയ്യ നായിഡുവിന് വോട്ട് ചെയ്യും. വെങ്കയ്യ നായിഡുവിന് 484 വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 395 വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടത്.